Breaking News

എം.എല്‍.എ ഹോസ്റ്റലിലെ മുറി വി.എസ് ഒഴിയണം; സ്പീക്കര്‍.!

achutanadan_story_647_062916024402

 

 

 

 

 

 

ഭരണ പരിഷ്കാര കമ്മീഷന്‍ ഓഫീസിന്‍റെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം നിറയുന്നു.  എം.എല്‍.എ ഹോസ്റ്റലിലെ മുറി വി.എസ് അച്ചുതാനന്ദന്‍ ഒഴിയണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഈ മുറിയിലാണ് ഭരണപരിഷ്കാര കമ്മീഷന്‍ അംഗങ്ങള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍, താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. വി.എസ്സിന് ഔദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച സാഹചര്യത്തിലാണ് എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന ആവശ്യം. മന്ത്രിസാഥാനം രാജിവച്ച ഇ.പി ജയരാജന് മുറി അനുവദിക്കേണ്ടതിനാലാണ് വി.എസ്സിനോട് മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.achuthanandan-4801

 

 

 

 

 

ഐ.എം.ജിയില്‍ ഭരണ പരിഷ്കാര കമ്മീഷന് ഓഫീസ് അനുവദിച്ചിരുന്നുവെങ്കിലും വി.എസ് ഏറ്റെടുത്തിരുന്നില്ല. സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്സിലോ ഓഫീസ് വേണമെന്നാണ് വി.എസ് ആവശ്യപ്പെട്ടിരുന്നത്. സ്പീക്കറുടെ നിര്‍ദ്ദേശം വി.എസ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഓഫീസ് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*