‘ മല്യയുടെ ആയിരം കോടി എഴുതിത്തള്ളിയില്ലെ? എന്റെ ഒന്നരലക്ഷം കൂടി എഴുതിത്തള്ളരുതോ?

477880-vijay-mallya-copy

 

 

 

 

 

‘വിജയ്  മല്യയുടെ  ആയിരം  കോടി  എഴുതിത്തള്ളിയില്ലെ.  എന്‍റെ  ഒന്നര  ലക്ഷം  കൂടി  എഴുതിത്തള്ളരുതോ?’  തികച്ചും ന്യായമായമെന്ന്  തോന്നു  ഈ  കത്ത്  നാസിക്കിലെ  ഒരു  ശുചീകരണത്തൊഴിലാളിയുടേതാണ്.  മകന്‍റെ  ചികിത്സയ്ക്ക് വേണ്ടിയെടുത്ത  ഈ  തുകയും  മല്യയുടേതടക്കം  വമ്ബന്മാരുടേതായി  എഴുതിത്തള്ളിയ  7000  കോടിയില്‍  ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിച്ചിരിക്കുന്നത്  നാസിക്കിലെ  ത്രയംബകേശ്വര്‍  മുനിസിപ്പാലിറ്റി  ശുചീകരണത്തൊഴിലാളി  ഭാവ്  റാവു സോനവാനെയാണ്.  എസ്ബിഐയ്ക്ക്  അയച്ച  സോനവാനെയുടെ  കത്ത്  ഇപ്പോള്‍  അനേകം  ദേശീയ  മാധ്യമങ്ങളാണ് പ്രസിദ്ധീകരിച്ചത്.  കത്തില്‍  മല്യയുടെ  കോടികളുടെ  വായ്പ എഴുതിത്തള്ളിയ  അതേ  രീതിയില്‍  തന്റെ  കടവും എഴുതിത്തള്ളണമെന്നാണ്  അപേക്ഷ.  മല്യയുടെ കോടികള്‍  എഴൂതിത്തള്ളിയ  ബാങ്ക്  നടപടിയെ  അഭിനന്ദിച്ച  റാവു  തന്റെ  കടവും  അതേ  രീതിയില്‍  എഴുതിത്തള്ളുമെന്ന്  കരുതുന്നതായി  വാര്‍ത്താ  ഏജന്‍സി  പിടിഐ  യോട്  പറഞ്ഞു.  ദിവസങ്ങള്‍ക്ക് മുമ്ബാണ്  മല്യയുടെ  1201  കോടി ഉള്‍പ്പെടെ  മനപ്പൂര്‍വ്വം  കുടിശ്ശികക്കാരായ  100  വമ്ബന്മാരുടെ  7016  കോടി  രൂപ  എസ്ബിഐ എഴുതിത്തള്ളിയതായി  വാര്‍ത്ത  വന്നത്.  അതേസമയം  ഇത്  എഴുതിത്തള്ളല്‍  അല്ലെന്നും  വെറും  സാങ്കേതിക  നടപടിക്രമമാണ്  എന്നുമാണ്  എസ്ബിഐ  അധികൃതര്‍  പറഞ്ഞത്.  ബാലന്‍സ്  ഷീറ്റ്  ഒപ്പിക്കല്‍  മാത്രമാണ്  നടന്നിട്ടുള്ളെന്നും  കടം  പിരിച്ചെടുക്കാനുള്ള  നടപടിക്രമങ്ങള്‍  തുടരുക  തന്നെ  ചെയ്യുമെന്നും  ബാങ്ക്  പറഞ്ഞിട്ടുണ്ട്.  നടപടിയുടെ  ഭാഗമായിട്ടുള്ള കാര്യങ്ങളെ  എഴുതിത്തള്ളലായി   എടുക്കരുതെന്ന്  ധനമന്ത്രി  അരുണ്‍  ജെയ്റ്റ്ലിയും  പാര്‍ലമെന്റില്‍  വ്യക്തമാക്കി.  ഭാവ് റാവുവിന്റെ  കത്തിനോട്  ബാങ്ക്  ഇതുവരെ  പ്രതികരിച്ചിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*