കൊല്ലത്തും മലപ്പുറത്തും സ്ഫോടനങ്ങള്‍ നടത്തിയത് പ്രതികാരത്തിനു വേണ്ടി.!

kerala-car_647_110316111238കൊല്ലം, മലപ്പുറം സ്ഫോടനങ്ങള്‍ പ്രതികാരമാണെന്ന് സ്ഫോടനത്തിന്‍റെ  ഉത്തരവാദിത്തം ഏറ്റെടുത്ത ബേസ് മൂവ്മെന്റ്. മലപ്പുറത്ത് സ്ഫോടനം നടന്നതിനു പരിസരത്തുനിന്നു ലഭിച്ച പെന്‍‍ഡ്രൈവിലെ വിഡിയോയിലാണ് സംഘടനയുടെ പ്രസ്താവന. കൊല്ലം സ്ഫോടനം ഇസ്രത് ജഹാന്‍ വധത്തിന്റെ പ്രതികാരമാണ്, മൈസൂര്‍ സ്ഫോടനം യാക്കൂബ് മേമന്‍ വധത്തിലുള്ള പ്രതിഷേധവും. ഇസ്രത്, യാക്കൂബ് വധങ്ങളുടെ വാര്‍ഷികങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍. വിവിധ അന്വേഷണ സംഘങ്ങള്‍ സംഭവസ്ഥലം പരിശോധിക്കും. ഇസ്രത് ജഹാന്‍ – യാക്കൂബ് മേമന്‍ വധങ്ങളുടെ വാര്‍ഷികങ്ങളില്‍ ചെയ്ത പ്രതികാരം ഇനിയും തുടരുമെന്നു സൂചിപ്പിക്കുന്നതാണു പെന്‍ഡ്രൈവിലെ വിഡിയോ. പൊലീസ് നടപടികള്‍ കാരണം ഛിന്നഭിന്നമായ അല്‍-ഉമ്മ, ബേസ് മൂവ്മെന്റ് എന്ന പേരില്‍ പ്രതികാരം തുടങ്ങിയെന്ന് അനുഭാവികള്‍ക്കു സൂചന നല്‍കാനാണു സ്ഫോടനങ്ങളെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ അല്‍-ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്മെന്റ് നടത്തിയ സ്ഫോടനങ്ങള്‍ ആസൂത്രിതവും കൃത്യമായ ലക്ഷ്യത്തോടെയുള്ളതുമാണെന്നു വ്യക്തമാക്കുന്നതാണു പെന്‍ഡ്രൈവിലെ വിഡിയോ. രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള പ്രതികാരമാണ് മലപ്പുറം, മൈസൂര്‍, കൊല്ലം സ്ഫോടനങ്ങളെന്നു സംഘടനയുടെ സന്ദേശം സൂചിപ്പിക്കുന്നു.  മലപ്പുറം സ്ഫോടനത്തിന്‍റെ  കാരണം അവിടെ ഉപേക്ഷിച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ മറ്റു സ്ഫോടനങ്ങളുടെ വിശദാംശങ്ങളാണു പെന്‍ഡ്രൈവിലെ വിഡിയോയിലുള്ളത്. ഇസ്രത് ജഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്‍റെ  രോഷവും പ്രതികാരവും പ്രകടിപ്പിക്കാനായിരുന്നു കൊല്ലത്തെ സ്ഫോടനം. അതിനാണ് ഇസ്രത് കൊല്ലപ്പെട്ടതിന്‍റെ  12-ാം വാര്‍ഷിക ദിനമായ ജൂണ്‍ 15 ന് കോടതി പരിസരത്തു സ്ഫോടനം നടത്തിയത്. ഒരു മാസത്തിനു ശേഷമുള്ള മൈസൂര്‍ സ്ഫോടനം യാക്കൂബ് മേമന്റെ വധശിക്ഷയിലുള്ള പ്രതിഷേധമായിരുന്നുവെന്നു വിഡിയോ സൂചന നല്‍കുന്നു. മേമനെ തൂക്കിലേറ്റിയതിന്‍റെ  ഒന്നാം വാര്‍ഷികമായ ജൂലൈ 30നാണ് സ്ഫോടനം ലക്ഷ്യമിട്ടത്. എന്നാല്‍ കോടതി അവധിയായിരുന്നതിനാല്‍ അടുത്ത പ്രവൃത്തിദിനമായ ഓഗസ്റ്റ് ഒന്നിനു ലക്ഷ്യം നിറവേറ്റി. പ്രതികാരം തുടരുമെന്ന സൂചനകള്‍ നല്‍കുന്ന വിഡിയോ അന്വേഷണ സംഘം ഗൗരവമായിട്ടാണ് കാണുന്നത്. വലിയ സ്ഫോടനങ്ങള്‍ ആസുത്രണം ചെയ്യുന്നതിന്‍റെ  പരീക്ഷണങ്ങളാണ് ഈ ചെറിയ സ്ഫോടനങ്ങളെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*