Breaking News

കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു: ബാങ്കില്‍നിന്നു 50,000 രൂപവരെ പിന്‍വലിക്കാം!!

features-of-rs-2000-notes-800x445

 

 

 

 

 

വാണിജ്യ അക്കൗണ്ടുകളില്‍നിന്ന് ഒരാഴ്ച അന്‍പതിനായിരം രൂപവരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് അക്കൗണ്ടുള്ളവര്‍ക്കാണ് ഇളവ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇടപാട് നടക്കാത്ത അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. 2000 രൂപ നോട്ടുകളില്‍ പണം പിന്‍വലിക്കണമെന്നും ആര്‍ബിഐ അറിയിച്ചു. വ്യാപാരികള്‍ക്ക് ഒരുപരിധിവരെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.

2000-notes

 

 

 

 

 

 

 

അതിനിടെ, അസാധുവായ നോട്ടുകള്‍ മാറിയെടുക്കുന്നതിനു കര്‍ഷകര്‍ക്ക് കേന്ദ്രധനമന്ത്രാലയം ഇളവ് ഏര്‍പ്പെടുത്തി. അസാധുവായ 500 ന്‍റെ നോട്ടുകള്‍ ഉപയോഗിച്ച്‌ കേന്ദ്ര, സംസ്ഥാന വിത്ത് വിതരണ കേന്ദ്രങ്ങളില്‍നിന്നും കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാം. കാര്‍ഷിക സര്‍വകലാശാലകള്‍ക്കും ഇളവ് അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കാര്‍ഷിക വായ്പ ലഭിച്ച കര്‍ഷകര്‍ക്ക് വായ്പാ തുകയില്‍ നിന്ന് ആഴ്ചയില്‍ 25,000 രൂപവരെ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*