Breaking News

നോട്ട് അസാധുവാക്കല്‍; മോദിയുടെ നോട്ട്നിരോധന പ്രസംഗം രണ്ടു ദിവസംമുമ്പ്…!

dhoora

 

 

 

 

 

കേന്ദ്രസര്‍ക്കാര്‍  500, 1000  രൂപ  നോട്ടുകള്‍  അസാധുവാക്കിക്കൊണ്ട്  നവംബര്‍  എട്ടിന്  പ്രധാനമന്ത്രി  നരേന്ദ്ര  മോദി  രാഷ്ട്രത്തെ അഭിസംബോധന  ചെയ്തത്  മുന്‍കൂട്ടി  റെക്കോര്‍ഡ്  ചെയ്തതാണെന്നു  വെളിപ്പെടുത്തിയ  മാധ്യമപ്രവര്‍ത്തകനു  നേര്‍ക്കു വധഭീഷണി.  ദൂരദര്‍ശനില്‍  മാധ്യമപ്രവര്‍ത്തകനായി  ജോലി  നോക്കുന്ന  സത്യേന്ദ്ര  മുരളിക്കു  നേര്‍ക്കാണ്  തുടര്‍ച്ചയായി വധഭീഷണി  ഉയരുന്നത്.  തട്ടിക്കൊണ്ടുപോയി  കൊലപ്പെടുത്തുമെന്നു  ഭീഷണിപ്പെടുത്തി  നിരവധി  ഫോണ്‍  സന്ദേശങ്ങള്‍ എത്തുന്നതായി  സത്യേന്ദ്ര  മുരളി  വെളിപ്പെടുത്തി.  ഫേസ്ബുക്ക്  പേജിലൂടെയും  തുടര്‍ച്ചയായി  ഭീഷണികള്‍  എത്തുന്നുണ്ടെന്ന് അദ്ദേഹം  പറഞ്ഞു.  ക്യാച്ച്‌  ന്യൂസാണ്  ഇക്കാര്യം  റിപ്പോര്‍ട്ട്  ചെയ്തത്.  ഈ  മാസം 24ന്  ഡല്‍ഹി  പ്രസ്  ക്ലബ്ബിലാണ്, പ്രധാനമന്ത്രി  നരേന്ദ്ര  മോദി  രാഷ്ട്രത്തെ  അഭിസംബോധന  ചെയ്ത്  നടത്തിയതെന്ന്  അവകാശപ്പെട്ടു  ചാനലുകള്‍  പ്രക്ഷേപണം ചെയ്ത  ദൃശ്യങ്ങള്‍  രണ്ടു  ദിവസം മുമ്ബ്  റെക്കോഡ്  ചെയ്തതാണെന്ന  വെളിപ്പെടുത്തലുമായി  സത്യേന്ദ്ര  മുരളി വാര്‍ത്താസമ്മേളനം  നടത്തിയത്. ഇതിനിടെ അദ്ദേഹം തന്റെ ഫോണ്‍ നമ്ബര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്  വധഭീഷണി  ഉയര്‍ന്നത്.

ജയ്പൂര്‍ സ്വദേശിയായ മുരളി 2013 മുതല്‍ ദൂരദര്‍ശനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മോദിയുടെ പ്രസംഗം മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തതാണെന്ന തന്റെ വാദത്തിന് കൈയില്‍ തെളിവുണ്ടെന്നും മുരളി പറയുന്നു. രണ്ടു ദിവസംമുമ്ബ് റെക്കോര്‍ഡ് ചെയ്ത പ്രസംഗം ലൈവ് ബാന്‍ഡില്‍ സംപ്രേഷണം ചെയ്യാന്‍ എല്ലാ ചാനലുകള്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നതായും മുരളി ആരോപിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*