കര്‍ണാടക മന്ത്രി പറയുന്നു; താന്‍ അശ്ലീലചിത്രം കണ്ടത് അബദ്ധത്തില്‍…!

518491-tanveer-sait-ani

 

 

 

 

 

ടിപ്പു ജയന്തി  ആഘോഷത്തിനിടെ  മൊബൈല്‍ഫോണില്‍  അശ്ലീലചിത്രം  കണ്ടത്  അബദ്ധത്തില്‍  സംഭവിച്ചതെന്ന്  കര്‍ണാടക  മന്ത്രി  തന്‍വീര്‍സേട്ട്.  താന്‍  അറിഞ്ഞുകൊണ്ടല്ല  അശ്ലീല  ചിത്രം  തുറന്നത്.  വാട്സ്‌ആപ്പില്‍  വന്ന  ചിത്രം  തുറന്നപ്പോഴാണ്  അത് അശ്ലീല  ചിത്രമാണെന്ന്  മനസ്സിലായതെന്നും  മന്ത്രി പറഞ്ഞു.  നേരത്തേ  ചാനലിന്‍റെ   അവകാശവാദത്തെ  മന്ത്രി  തള്ളിയിരുന്നു.  അശ്ലീലചിത്രം  കണ്ടിട്ടില്ലെന്നും  മറ്റുജില്ലകളില്‍നടന്ന  ടിപ്പുജയന്തി  ആഘോഷത്തിന്‍റെ   ചിത്രം  കാണുന്നതാണ്  തെറ്റായതരത്തില്‍ പ്രചരിപ്പിച്ചതെന്നുമാണ്  തന്‍വീര്‍സേട്ട്  ആദ്യം  പറഞ്ഞിരുന്നത്. എന്നാല്‍  ഇപ്പോള്‍  ചിത്രം  കണ്ടതിന്  വിശദീകരണവുമായാണ് മന്ത്രി  രംഗത്തെത്തിയിരിക്കുന്നത്.  പ്രൈമറി-സെക്കന്‍ഡറി  വിദ്യാഭ്യാസവകുപ്പിന്‍റെ   ചുമതല  വഹിക്കുന്ന  മന്ത്രിയാണ് തന്‍വീര്‍സേട്ട്.  കര്‍ണാടകത്തില്‍  റായ്ച്ചൂരില്‍  നടന്ന  ടിപ്പുജയന്തി  ആഘോഷത്തിനിടെയാണ്  മന്ത്രി  മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം  പരിശോധിക്കുന്ന  ദൃശ്യം  ഒരു  സ്വകാര്യചാനല്‍  പുറത്തുവിട്ടത്.  ദൃശ്യം  വ്യക്തമല്ലെങ്കിലും  മന്ത്രി  കാണുന്നത് അശ്ലീലചിത്രമാണെന്നായിരുന്നു  ചാനല്‍  അവകാശപ്പെട്ടിരുന്നത്. തന്‍വീര്‍  സേട്ട്  അശ്ലീല ചിത്രം  കാണുന്ന  ദൃശ്യം  പുറത്തുവന്നതോടെ  മന്ത്രിയെ  പുറത്താക്കണമെന്നാവശ്യപ്പെട്ട്  ബി.ജെ.പി.യും  ജനതാദള്‍-എസ്സും  രംഗത്തെത്തിയിരുന്നു.  സംഗതി  വിവാദമായതോടെ  സര്‍ക്കാറും  പ്രതിസന്ധിയിലായി. സംഭവത്തെക്കുറിച്ച്‌  തനിക്കൊന്നും  അറിയില്ലെന്നും ചാനലില്‍വന്ന  വാര്‍ത്തയുടെ  അടിസ്ഥാനത്തില്‍  പ്രതികരിക്കാന്‍  കഴിയില്ലെന്നും  മുഖ്യമന്ത്രി  സിദ്ധരാമയ്യയും  പറഞ്ഞിരുന്നു. കര്‍ണാടകയില്‍  ബിജെപി.  ഭരണകാലത്ത്  2012- ല്‍ നിയമസഭാസമ്മേളനത്തിനിടെ  രണ്ടുമന്ത്രിമാര്‍  മൊബൈല്‍ഫോണില്‍ അശ്ലീലവീഡിയോ  കാണുന്നത്  വന്‍  വിവാദത്തിനിടയാക്കിയിരുന്നു.  പ്രതിഷേധം  ശക്തമായതിനെത്തുടര്‍ന്ന്  ഇവര്‍  മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*