കാ ബോഡിസ്കേപ്പിന്‍റെ പ്രദര്‍ശനത്തിന് കേന്ദ്രത്തിന്‍റെ വിലക്ക്!!

12kabodyscapes-production-stills2_1469619652_725x725

 

 

 

 

 

 

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്കേപ്പിന്‍റെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ വിലക്ക്. കേരളാ രാജ്യാന്തര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കാന്‍ വാര്‍ത്താ വിതരണമന്ത്രാലയം തയ്യാറായില്ല. ഇതോടെ ഐഎഫ്‌എഫ്കെയിലെ കാ ബോഡിസ്കേപ്പിന്‍റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ സെന്‍സര്‍ ക്ലിയറന്‍സോടെയാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. കാ ബോഡിസ്കേപ്പിന്‍റെ പ്രദര്‍ശ അനുമതിക്കായി കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയത്തെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഈ സാഹചര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സിനിമ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാനാകൂ എന്നും അക്കാദമി സെക്രട്ടറി സംവിധായകന്‍ ജയന്‍ ചെറിയാന് അയച്ച കത്തില്‍ വ്യക്തമാക്കി.

54676391

 

 

 

 

 

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശം, അയാം എ ഗേയ് എന്ന പുസ്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഹനുമാനെ ചിത്രീകരിച്ചതും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായതായി സംവിധായകന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 25 ന് മുമ്ബ് വാര്‍ത്താ വിതരണമന്ത്രാലയത്തില്‍ നിന്നുള്ള സെന്‍സര്‍ ഇളവോ, സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ ലഭിക്കാത്ത പക്ഷം സിനിമ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് ചലച്ചിത്ര അക്കാദമി പറയുന്നു. നേരത്തെ കാ ബോഡിസ്കേപിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*