ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചു; അപ്പോളോ ആശുപത്രി അധികൃതര്‍!!

jaya-650_051311033836

 

 

 

 

 

 

തമിഴ്നാട്  മുഖ്യമന്ത്രി   ജയലളിത  പൂര്‍ണ്ണമായും  സൗഖ്യം  പ്രാപിച്ചതായി  അപ്പോളോ  ആശുപത്രി  അധികൃതര്‍  വ്യക്തമാക്കി.   ആഗ്രഹിക്കുന്ന  എന്തുകാര്യവും  ചെയ്യാന്‍  അവര്‍  ഇപ്പോള്‍  പ്രാപ്തയാണെന്നും  ആശുപത്രി  അധികൃതര്‍  ഇന്ന്  പുറത്തുവിട്ട  മെഡിക്കല്‍  ബുള്ളറ്റിനില്‍  പറയുന്നു.   ജയലളിതയുടെ  ആരോഗ്യനില  മെച്ചപ്പെട്ടതില്‍  സന്തോഷമുണ്ടെന്ന്  എ. ഐ. എ. ഡി. എം. കെ  വക്താവ്  സി. ആര്‍  സരസ്വതിയും  വ്യക്തമാക്കി.   അമ്മയ്ക്കൊപ്പം  അവരെ  സ്നേഹിച്ചവരുടെയെല്ലാം  പ്രാര്‍ത്ഥനയുണ്ടായിരുന്നു.   ജയലളിതയെ  വൈകാതെ  മുറിയിലേക്ക്  മാറ്റുമെന്നും  സരസ്വതി  രാവിലെ  അറിയിച്ചിരുന്നു.   ശ്വാസകോശ  അണുബാധ  നിയന്ത്രണ  വിധേയമാണ്.   ഗുരുതരമായ  സാഹചര്യം  അവര്‍  മറികടന്നു.  കൃത്രിമ  ശ്വസന  ഉപകരണം മാറ്റിയെന്നും  അവര്‍  പറഞ്ഞു.   കടുത്ത  പനിയും  നിര്‍ജ്ജലീകരണവും  ബാധിച്ചതിനെ  തുടര്‍ന്ന്  സെപ്തംബര്‍  22 നാണ്  ജയലളിതയെ  ആശുപത്രിയില്‍  പ്രവേശിപ്പിച്ചത്.   ഒന്നരമാസം  കഴിഞ്ഞപ്പോഴാണ്  ജയലളിതയുടെ  ആരോഗ്യസ്ഥിതി  സംബന്ധിച്ച്‌  ആശുപത്രി  അധികൃതരുടെ  ഭാഗത്തുനിന്ന്  വ്യക്തത  വരുന്നത്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*