നരേന്ദ്ര മോദിയോടു നാലു ചോദ്യങ്ങള്‍.?

um

 

 

 

 

 

കേന്ദ്രസര്‍ക്കാര്‍  500,  1000  രൂപാ  നോട്ടുകള്‍  നിരോധിച്ച  പ്രധാനമന്ത്രി  നരേന്ദ്ര  മോദിയോട്  നാലു  ചോദ്യങ്ങളുമായി മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി.  അഭിനവ  തുഗ്ലക്കായി  മാറാനാണ്  മോദി  ശ്രമിക്കുന്നതെന്നും  നോട്ട്  പിന്‍വലിക്കുന്നതിന്റെ  ദുരിതം നീണ്ടു പോകുകയാണെന്നും  ഉമ്മന്‍ചാണ്ടി  പറയുന്നു.  ‘അഭിനവ  തുഗ്ലക്കായി  മാറാനാണ്  ശ്രീ  നരേന്ദ്ര  മോദി  ശ്രമിക്കുന്നത്.  നോട്ട്  പിന്‍വലിക്കുന്നതിന്റെ  ദുരിതം  നീണ്ടുപോകുകയാണ്.  പ്രതിസന്ധി  തീരാന്‍  പ്രധാനമന്ത്രി  50  ദിവസം  ക്ഷമിക്കാന്‍ പറഞ്ഞു.  പക്ഷേ  മാസങ്ങള്‍  കഴിഞ്ഞാലും  ദുരിതം  തീരുമോ  എന്ന  ആശങ്കയിലാണ്  ജനങ്ങള്‍  ഇപ്പോള്‍.  ജമ്യാേ  പോലെയുള്ള കമ്ബനികളെ  സഹായിക്കാനാണു  നോട്ട്  പിന്‍വലിച്ചത്.  വന്‍കിടക്കാരും  ബി ജെ പി  നേതാക്കളും  നോട്ട്  പിന്‍വലിക്കുന്ന കാര്യം  നേരത്തേ  അറിഞ്ഞിരുന്നു.  അവരുടെ  പണം  നഷ്ടമായില്ല.  സാധാരണക്കാര്‍  നിത്യചെലവിനു  പണമില്ലാതെ കഷ്ടപ്പെടുന്നു.   നോട്ട്  പിന്‍വലിക്കല്‍  മൂലം  സാധാരണ  ജനങ്ങളെ  കാര്യമായി  ബാധിച്ചിരിക്കുന്ന  സാഹചര്യത്തില്‍ തകര്‍ന്നടിഞ്ഞു  നിശ്ചലമായ  സഹകരണ  മേഖലയിലടക്കം  സംസ്ഥാന  മേഖലയിലെ  പ്രതിസന്ധിക്കു  പരിഹാരം  കാണാന്‍ റിസര്‍വ്  ബാങ്ക്  അധികൃതരുമായി  ചര്‍ച്ചയ്ക്കു  ധനമന്ത്രിയെ  അയയ്ക്കാന്‍  മുഖ്യമന്ത്രി  തയാറാകണം.’

‘ബഹുമാനപെട്ട  പ്രധാനമന്ത്രിയോട്  എനിക്ക്  നാലു  ചോദ്യങ്ങളാണ്  ചോദിക്കാനുള്ളത്.?

1)  രാജ്യത്ത്  86%  1000,  500  നോട്ടുകളാണെന്ന്  അറിയാതെ  തമാശയായിട്ടാണോ  മോദി  അവ  പിന്‍വലിച്ചത്.  അതല്ല അറിഞ്ഞിട്ടാണെങ്കില്‍  എന്തുകൊണ്ടു  മുന്‍കരുതലെടുത്തില്ല?

2)  രാജ്യത്തെ  രണ്ടു ലക്ഷത്തിലധികം   എ ടി എമ്മുകള്‍  വഴി  ഒരു  നിമിഷം  ഏതാണ്ട്  200  കോടിയാണു  പിന്‍വലിക്കുന്നത്. പുത്തന്‍ നോട്ടുകള്‍  ഈ  എ ടി എമ്മുകളില്‍  പ്രവര്‍ത്തനക്ഷമമാകില്ലെന്ന്  അറിഞ്ഞിട്ടും  എന്തുകൊണ്ടു  നടപടി  സ്വീകരിച്ചില്ല?

3)  ഭരണഘടന  300  എ  പ്രകാരം  രാജ്യത്ത്  ഒരു  പൗരനു  നിയമപരമായി  അനുവദിച്ചിട്ടുള്ളത്ര  പണം  കൈവശം വയ്ക്കാമെന്നിരിക്കെ  അതിനു  നിയന്ത്രണം  ഏര്‍പ്പെടുത്തിയതു  നിയമവിരുദ്ധ  നടപടിയല്ലേ?  ഇതിനെ  പ്രധാനമന്ത്രി  എങ്ങനെ ന്യായീകരിക്കും?

4)  സംസ്ഥാന  സഹകരണ  മേഖലയെ  തകര്‍ക്കാന്‍  ശ്രമിക്കുന്നത്  ആരെ  സഹായിക്കാനാണ്?

രാജ്യ വ്യാപക  പ്രക്ഷോഭങ്ങള്‍  മുന്നില്‍ക്കണ്ടു  ശ്രീ നരേന്ദ്ര  മോദി  അടിയന്തര  നടപടി  സ്വീകരിക്കണം.  സഹകരണ മേഖലയെ രക്ഷിക്കുന്നതിന്  ആവശ്യമായ  നിര്‍ദേശങ്ങള്‍  പ്രധാനമന്ത്രി  റിസേര്‍വ്  ബാങ്കിന്  നല്‍കണം.’

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*