ഇന്ത്യന്‍ സിനിമയുടെ ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച്‌ മോഹന്‍ലാല്‍…!

mohanlal-janatha-garrage

 

 

 

 

ഇന്ത്യന്‍ സിനിമയുടെ ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച്‌ മോഹന്‍ലാല്‍. പല ഭാഷകളിലായി അറുപതു ദിവസം കൊണ്ട് മൂന്നു ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളാണ് ആരാധകര്‍ക്കായി സമ്മാനിച്ചത്. തെലുങ്ക് ചിത്രമായ ജനതാ ഗാരേജ്, പ്രിയദര്‍ശന്‍ ചിത്രം ഒപ്പം, വൈശാഖിന്‍റെ  പുലിമുരുകന്‍ ഇവയെല്ലാം ബോക്സ്‌ഓഫീസില്‍ മെഗാ ഹിറ്റുകളായി. ഈ വര്‍ഷത്തില്‍ മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തെലുങ്കില്‍ നിന്നായിരുന്നു. വിസ്മയം, ജനതാ ഗാരേജ്. ഇതില്‍ സെ്റ്റംബര്‍ 1 ന് പുറത്തിറങ്ങിയ ജനതാ ഗാരേജ് സൂപ്പര്‍ ഹിറ്റായി മാറി. തെലുങ്കിലും മലയാളത്തിലും ചിത്രം കത്തിക്കയറി. ജൂനിയര്‍ എന്‍ടിആറിനൊപ്പമാണ് മോഹന്‍ ലാല്‍ നായകനായത്. കൊരട്ടല ശിവ യായിരുന്നു സംവിധാനം. തെലുങ്കില്‍ ചിത്രം നൂറു കോടി കലക്ഷന്‍ കടന്നിരുന്നു. മോഹന്‍ലാലിന്‍റെ  ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രമായാണ് ഒപ്പം റീലീസിനെത്തിയത്.pulimurugan1

 

 

 

 

സെപ്റ്റംബര്‍ എട്ടിനായിരുന്നു റിലീസ്. താരത്തിന്‍റെ  തന്നെ തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് തിയേറ്ററുകളില്‍ എത്തിയതിന് തൊട്ട് പിന്നാലെയാണ് ഒപ്പവും റിലീസിനെത്തിയത്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍.  മോഹന്‍ലാല്‍ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം കുടുംബ പ്രേഷകര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച 22മാത്തെ ചിത്രം കൂടിയായിരുന്നു ഒപ്പം. 58 കോടിയാണ് സിനിമയുടെ ആഗോള കലക്ഷന്‍. നൂറുകോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രമെന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍റെ  മുന്നേറ്റം.  ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞോടുകയാണ്. 25 ദിവസം കൊണ്ട് 75 കോടിയാണ് സിനിമയുടെ ഇപ്പോഴത്തെ കലക്ഷന്‍. ചിത്രത്തിന് വിദേശത്തും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*