Breaking News

രാജ്കോട്ട് ടെസ്റ്റ്: ഇന്ത്യ ഓള്‍ഔട്ടായി; അശ്വിന്‍ 70, ഇംഗ്ലണ്ടിന് ലീഡ്….!

cook_ap-m

 

 

 

 

 

ചേതേശ്വര്‍  പൂജാരയും  മുരളി  വിജയും  സെഞ്ചുറി  നേടിയതിനു  പിന്നാലെ  വാലറ്റത്ത്  അശ്വിന്‍  നടത്തിയ  രക്ഷാപ്രവര്‍ത്തനം ആദ്യ  ടെസ്റ്റില്‍  ഇന്ത്യയെ  രക്ഷപെടുത്തുന്നു.  ഇംഗ്ലണ്ടിന്‍റെ  537  റണ്‍സ്  പിന്തുടര്‍ന്ന  ഇന്ത്യ  488  റണ്‍സിന്  എല്ലാവരും  പുറത്തായി.  ഇംഗ്ലണ്ടിന്  49  റണ്‍സിന്‍റെ  ഒന്നാം  ഇന്നിങ്സ്  ലീഡ്.  70  റണ്‍സെടുത്ത  രവിചന്ദ്ര  അശ്വിനാണ്  ഇന്ത്യന്‍  നിരയില്‍ ഏറ്റവും  അവസാനം  പുറത്തായത്.  നാലിന്  319  റണ്‍സ്  എന്ന  നിലയില്‍  നാലാം  ദിനം  ബാറ്റിങ്  തുടങ്ങിയ  ഇന്ത്യയ്ക്ക്  അജിങ്ക്യ  രഹാനെയുടെ  (13)  വിക്കറ്റാണ്  ആദ്യം  നഷ്ടമായത്.  40  റണ്‍സ്  നേടിയ  നായകന്‍  വിരാട്  കോഹ്ലി  ഹിറ്റ്  വിക്കറ്റിലൂടെ പുറത്തായി.  ഹുക്ക്  ഷോട്ടിനുള്ള  ശ്രമത്തിനിടെ  കോഹ്ലിയുടെ  കാല്‍  സ്റ്റംപില്‍  തട്ടുകയായിരുന്നു. പിന്നീട്  ഏഴാം  വിക്കറ്റില്‍  അശ്വിനും  വൃദ്ധിമാന്‍  സാഹയും  ചേര്‍ന്നുള്ള  കൂട്ടുകെട്ടാണ്  ഇന്ത്യയെ  വന്‍  തകര്‍ച്ചയില്‍നിന്നു  കരകയറ്റിയത്.  ഇരുവരും  ചേര്‍ന്ന്  64  റണ്‍സാണ്  കൂട്ടിച്ചേര്‍ത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*