ഇന്‍ക്രഡിബിള്‍ ഇന്ത്യ; അമിതാഭ് ബച്ചനും ആമിര്‍ ഖാനുമില്ല; പ്രധാനമന്ത്രി മതിയെന്ന്.!

article-2728195-209f27d700000578-588_634x415

 

 

 

 

 

 

കേന്ദ്ര  ടൂറിസം  വകുപ്പിന്‍റെ   ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’  യുടെ  പുതിയ  അംബാസഡറായി  പ്രധാനമന്ത്രി  നരേന്ദ്ര  മോഡിയെ  തന്നെ സര്‍ക്കാര്‍  തീരുമാനിച്ചു. ആമിര്‍ഖാനും   അമിതാഭ്  ബച്ചനെയടക്കം  സ്ഥാനത്തേക്ക്  പരിഗണിച്ചിരുന്നെങ്കിലും  പ്രധാനമന്ത്രി  മതിയെന്നാണ് സര്‍ക്കാരിന്‍റെ   തീരുമാനം.   ടൂറിസത്തെ  കുറിച്ച്‌  കഴിഞ്ഞ  രണ്ടര  വര്‍ഷത്തിനിടെ  പ്രധാനമന്ത്രി  നടത്തിയ  പ്രസംഗങ്ങളായിരിക്കും  ഇന്‍ക്രഡിബിള്‍  ഇന്ത്യയുടെ  ഇനിയുള്ള  പരസ്യങ്ങളെന്ന്  മന്ത്രാലയം  വൃത്തങ്ങള്‍  പറഞ്ഞു.  മോഡിയെ  അംബാസഡറായി  ഉയര്‍ത്തിക്കാണിക്കണമെന്ന്  ടൂറിസം  മന്ത്രി  മഹേഷ്  ശര്‍മ  പറഞ്ഞിരുന്നു.   കഴിഞ്ഞ  രണ്ടു  വര്‍ഷം  കൊണ്ട്  ഇന്ത്യയെ  കുറിച്ചുള്ള  വിദേശരാജ്യങ്ങളുടെ  കാഴ്ചപ്പാട്  മാറിയെന്നും  മോഡി  സന്ദര്‍ശിച്ച വിദേശരാജ്യങ്ങളില്‍  നിന്ന്  ഇന്ത്യയിലേക്കുള്ള  സന്ദര്‍ശകരുടെ  എണ്ണത്തില്‍  വര്‍ധനവെന്ന്  വിലയിരുത്തല്‍  ഉണ്ടായതായും  അദ്ദേഹം  ചൂണ്ടിക്കാട്ടിയിരുന്നു.  മന്ത്രിയുടെ  പ്രസ്താവനയെ  ശരിവെച്ച്‌  കൊണ്ട്  ടൂറിസം  വകുപ്പും  രംഗത്തു  വന്നിട്ടുണ്ട്.   മോഡിയുടെ  സന്ദര്‍ശനത്തിന്  പിന്നാലെ  യുഎസ്,   ജര്‍മ്മനി,   ഫിജി,   ഓസ്ട്രേലിയ,   കാനഡ,   മ്യാന്‍മാര്‍  എന്നിവിടങ്ങളില്‍  നിന്നുള്ള  ടൂറിസ്റ്റുകളുടെ  അളവ്  വര്‍ധിച്ചതായി  മന്ത്രാലയം  വൃത്തങ്ങള്‍  മാധ്യമങ്ങളോട്  പറഞ്ഞു.   അസഹിഷ്ണുത  വിവാദത്തില്‍  പ്രസ്താവന  നടത്തിയതിന്  പിന്നാലെയായിരുന്നു  മുന്‍  അംബാസഡറായിരുന്ന  ആമിര്‍ഖാനെ പുറത്താക്കിയിരുന്നത്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*