Breaking News

വലിയ കള്ളപ്പണക്കാര്‍ രാജ്യംവിട്ടു കഴിഞ്ഞു: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ അരുണ്‍ ഷൂറി!!

http-%2f%2fi-huffpost-com%2fgen%2f3614510%2fimages%2fn-arun-shourie-628x314

 

 

 

 

 

അഞ്ഞൂറിന്റെയും  ആയിരത്തിന്റെയും  നോട്ടുകള്‍  പിന്‍വലിച്ചതിനു  പിന്നിലെ  സര്‍ക്കാരിന്‍റെ  ഉദ്ദേശ്യം  നല്ലതാണെങ്കിലും അതു  നല്ല  രീതിയിലല്ല  നടപ്പിലാക്കിയതെന്നു  മുന്‍  കേന്ദ്രമന്ത്രിയും  മുതിര്‍ന്ന  മാധ്യമപ്രവര്‍ത്തകനുമായ  അരുണ്‍ ഷൂറി.  85 ശതമാനം  നോട്ടുകളും  പിന്‍വലിക്കുന്നതിലൂടെ  ജനങ്ങള്‍ക്കു  രാജ്യത്തു  നേരിടേണ്ടി  വരുന്ന  ബുദ്ധിമുട്ടുകള്‍  മുന്‍കൂട്ടി  കാണാന്‍ സര്‍ക്കാരിനായില്ല.  ചെറുകിട- ഇടത്തരം  സംരംഭങ്ങള്‍,  പൊതുഗതാഗത  സംവിധാനം,  കാര്‍ഷിക  രംഗം  എന്നീ മേഖലകളിലുണ്ടാകുന്ന  ദുരിതങ്ങളെക്കുറിച്ച്‌  സര്‍ക്കാര്‍  ചിന്തിച്ചില്ലെന്നും  അദ്ദേഹം  പറഞ്ഞു.  നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം  കള്ളപ്പണത്തെയും  നികുതി  വെട്ടിപ്പുകളെയും  തടയാനാവില്ല.  നോട്ടുകളായിട്ടല്ല  കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത്.  കിടക്കയ്ക്കടിയില്‍  ഇവരൊന്നും  പണം  സൂക്ഷിക്കാനും  പോകുന്നില്ല.  വിദേശത്താണ് കള്ളപ്പണക്കാരുടെ  നിക്ഷേപമുള്ളത്.  വസ്തുക്കള്‍,  സ്വര്‍ണം,  ഓഹരികള്‍  തുടങ്ങിയവയിലാണ്  ഇവര്‍  പണം നിക്ഷേപിച്ചിട്ടുള്ളത്.  രാജ്യത്ത്  വലിയ  അഴിമതികള്‍  നടത്തിയവരൊന്നു  ശിക്ഷിക്കപ്പെട്ടിട്ടില്ല.  വ്യാപം  അഴിമതി,  ശാദര  ചിട്ടി ഫണ്ട്  അഴിമതി  തുടങ്ങി  എത്രയെത്രയെണ്ണം.  വലിയ  കള്ളപ്പണക്കാരൊക്കെ  രാജ്യംവിട്ട്  വിദേശത്തേക്ക്  കടന്നു.  വിജയ് മല്യയും  ലളിത്  മോദിയും  ഇപ്പോഴും  വിദേശത്ത്  സുഖമായി  കഴിയുകയാണ് – അരുണ്‍  ഷൂറി  പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*