വനംവകുപ്പിന്‍റെ ജീപ്പ് കാട്ടാന ആക്രമിച്ചു തകര്‍ത്തു; ഡ്രൈവര്‍ രക്ഷപെട്ടു..!

forestവയനാട്ടില്‍ വനപാലകരുടെ ജീപ്പ് കാട്ടാന തകര്‍ത്തു.  ജീപ്പ് ഡ്രൈവറായ മാനുവല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  കണ്ടാമലയില്‍ നെയ്ക്കുപ്പ ഫോറസ്റ്റര്‍ മുസ്തഫ സാദിഖ് അടക്കമുള്ളവരെ വനപരിശോധനയ്ക്കായി ഇറക്കിവിട്ട് വരുമ്ബോഴായിരുന്നു സംഭവം.  വഴിയരികില്‍ നിന്ന കാട്ടാന അപ്രതീക്ഷിതമായി ജീപ്പിന് മുന്‍പിലേക്ക് ചാടുകയായിരുന്നു.  ജീപ്പിന്‍റെ  മ‍ഡ്ഗാഡ് ചവിട്ടിപ്പൊളിച്ച ആന,  ബോണറ്റ് അടിച്ചു തകര്‍ത്തു.  മനോധൈര്യമൊന്നു മാത്രമാണ് ജീപ്പ് ഡ്രൈവറായ പുത്തന്‍പുര മാനുവലിന്‍റെ  ജീവന്‍ രക്ഷിച്ചത്.  വാഹനം ഓഫാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ മുന്നോട്ടെടുത്തപ്പോള്‍ കാട്ടാന ഏറെ നേരം പുറകേ ഓടിയെന്ന് ഡ്രൈവര്‍ മാനുവല്‍ പറയുന്നു.  തലനാരിഴയ്ക്ക് ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ട മാനുവല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് വയനാട് ഡി എഫ് ഒ അബ്ദുള്‍ അസീസ്,  ചെതലയം റെയ്ഞ്ച് ഓഫിസര്‍ സജികുമാര്‍ രായരോത്ത്,  ഡപൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.  പനമരം – പാതിരി സൗത്ത് സെക്ഷനില്‍ കാട്ടാന ശല്യം രൂക്ഷമാണ്.  വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട്.  കുറച്ചു കാലം ശല്യം കുറവായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും രൂക്ഷമായി.  പാതിരി സൗത്ത് സെക്ഷനു കീഴിലെ കണ്ടാമല,  നടവയല്‍,  കായക്കുന്ന്,  പരിയാരം,  അമ്മാനി,  ചെഞ്ചടി,  രണ്ടാം മൈല്‍,  പുഞ്ചവയല്‍,  പാതിരിയമ്ബം പ്രദേശങ്ങളിലാണ് വീണ്ടും കാട്ടാനശല്യം രൂക്ഷമായത്.  നടവയല്‍-ചീരവയല്‍ ഭാഗത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴപ്പറമ്ബില്‍ മോളി, പുതുപറമ്ബില്‍ മത്തായി എന്നിവരുടെ കൊയ്ത്തിനു പാകമായ രണ്ട് ഏക്കറോളം നെല്‍കൃഷി പാടെ നശിപ്പിച്ചിരുന്നു. നടവയല്‍- വേലിയമ്ബം റോഡിലും കാട്ടാനകള്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.  കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്യമൃഗശല്യം മൂലം കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹരം വിതരണം ചെയ്തില്ലെന്ന പരാതി നിലനില്ക്കുമ്ബോഴാണ് ആന ശല്യം വീണ്ടും രൂക്ഷമാകുന്നത്.  വനമേഖലയോട് ചേര്‍ന്നുള്ള കരിങ്കല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാന്‍ കാരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*