അഞ്ചാം ക്ലാസുകാരന്‍റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചു!!

hand

 

 

 

 

 

 

അഞ്ചാം ക്ലാസുകാരന്‍റെ കൈ അധ്യാപിക ചവിട്ടി ഒടിച്ചു.  രാജ്യം കുട്ടികളെ ആദരിച്ച്‌ ഇന്ന് ശിശുദിനം ആചരിക്കുമ്ബോള്‍ കൊല്ലം വാളത്തുംഗല്‍ സ്കൂളില്‍ അഞ്ചാം ക്ലാസുകാരന് അധ്യാപികയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് വേദനിപ്പിക്കുന്ന ദുരനുഭവം. ക്ലാസില്‍ അശ്രദ്ധനായിരുന്നു എന്ന് ആരോപിച്ച്‌ പത്തുവയസ്സുകരന്‍റെ  കൈ അധ്യാപിക ചവിട്ടിയൊടിച്ചു. വാളത്തുംഗല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പി.ടി അധ്യാപികയാണ് ഈ ക്രൂരത കാട്ടിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്പെന്റു ചെയ്യുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇവര്‍ മുന്‍പ് ജോലി ചെയ്ത സ്കൂളിലും കുട്ടികളോട് മോശമായി പെരുമാറിയിരുന്നതായും പരാതിയുണ്ട്. അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കേ തന്റെ കൈയ്യില്‍ നിന്നു നിലത്തുവീണ പേന വിദ്യാര്‍ത്ഥി കുനിഞ്ഞെടുത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. ദേഷ്യത്തോടെ അടുത്തെത്തിയ അധ്യാപിക തന്റെ ഇടതുകൈ ബെഞ്ചില്‍ വച്ച്‌ കാല്‍മുട്ടുകൊണ്ട് ശക്തിയായി ഇടിക്കുകയും പിടിച്ച്‌ തിരിക്കുകയും ചെയ്തുവെന്ന് കുട്ടി പറയുന്നത്. കൈമുട്ടിന്‍റെ  ഭാഗത്തുവച്ച്‌ ഒടിവ് സംഭവിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഈ അധ്യാപികക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതി നിലവിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*