ഫഹദ്-നസ്രിയ ദമ്പതികളെ പിന്നിലാക്കി ദിലീപ്-കാവ്യ ദമ്പതികള്‍!

dileep-kavya-madhavan-wedding-function-wedding-saree

 

 

 

 

 

ഇന്നലെ  കേരള ജനത സാക്ഷിയായത് ദിലീപ് കാവ്യ വിവാഹത്തിനാണ്. താരവിവാഹങ്ങള്‍ എന്നും വാര്‍ത്തയാണ്. കൊച്ചിയിലെ താര വിവാഹം തന്നെയാണ് കേരളത്തിലെ ഇന്നത്തെയും പ്രധാന വാര്‍ത്ത. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് കാവ്യ ദിലീപ് താര ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ചു. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറെ വിവാദമായ വിവാഹമാണ് ദിലീപ് കാവ്യ പ്രണയ ജോഡികളുടേതെന്നു പറയാം. നസ്രിയ ഫഹദ് വിവാഹത്തിനു ശേഷം മാധ്യമ ശ്രദ്ധ നേടുന്ന മലയാളത്തിലെ താര വിവാഹവും ദിലീപ് കാവ്യ ദമ്ബതികളുടേതാണ്. കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചതോടെ നസ്രിയ ഫഹദ് ദമ്ബതികളെയാണ് ഇരുവരും പിന്നിലാക്കി എന്നതാണ് മറ്റൊരു വാര്‍ത്ത. എങ്ങനെ പിന്നിലാക്കി എന്നാവും ആലോചിക്കുന്നത്.പ്രായ വ്യത്യാസത്തിലാണ് ദിലീപും കാവ്യയും നസ്രിയ ഫഹദ് ദമ്ബതികളെ മറികടന്നിരിക്കുന്നത്. നസ്രിയ ഫഹദ് ദമ്ബതികളുടെ പ്രായ വ്യത്യാസം തന്നെയാണ് ഇരുവരുടെയും വിവാഹ സമയത്ത് ഏറെ ശ്രദ്ധേയമായിരുന്നത്. 19കാരിയായ നസ്രിയ 32കാരനായ ഫഹദിനെ വിവാഹം കഴിച്ചത് തന്നെയായിരുന്നു വാര്‍ത്തയും. പ്രായ വ്യത്യാസം കൊണ്ട് പുത്തന്‍ തലമുറയുടെ താരമായ ഫഹദ് പഴഞ്ചനായിരിക്കുന്നുവെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു കേട്ടിരുന്നു. 13 വയസിന്‍റെ വ്യത്യാസമാണ് ഇരുവരും തമ്മിലുണ്ടയിരുന്നത്. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. രണ്ടോ മൂന്നോ വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്ക് ഈ അന്തരത്തോട് യോജിക്കാനും കഴിഞ്ഞിരുന്നില്ല.

fahad-fazil-nazriya-nazim-wedding-rception-_3_

 

 

 

 

 

1994 ഡിസംബര്‍ 20 ആയിരുന്നു നസ്രിയയുടെ ജനനതീയതിയെന്ന് വിക്കിപീഡിയ രേഖപ്പെടുത്തിയിരുന്നത്. അതായത് 19 വയസ്. 1982 ഓഗസ്റ്റ് 8 ആണ് ഫഹദിന്‍റെ ജനന തീയതി. വിവാഹത്തിന് ഫഹദിന്‍റെ പ്രായം 32. ഇരുവരും തമ്മില്‍ 13 വയസ് വ്യത്യാസം. എന്നാല്‍ നസ്രിയയുടെ ജനനതീയതി എഡിറ്റ് ചെയ്തതാണെന്ന ആരോപണങ്ങളും ഉയര്‍ന്ന് കേട്ടിരുന്നു. ജനുവരി 18 വരെ നസ്രിയയുടെ ജനന തീയതി 1996 ഡിസംബര്‍ 20 ആയിരുന്നുവെന്നും 18ന് പുലര്‍ച്ചയോടെ ഇത് വിക്കിപീഡിയ എഡിറ്റ് ചെയ്തെന്നുമാണ് ആരോപണം. അതായത് 17 വയസായിരുന്നത് രണ്ട് ദിവസം കൊണ്ട് 19 ആയി. ഇത് വിവാഹം നടത്തുന്നതിനു വേണ്ടിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതോടെ പ്രായത്തിന്‍റെ കാര്യത്തില്‍ നസ്രിയയ്ക്കും ഫഹദിനു മേല്‍ ഉണ്ടായിരുന്ന കളങ്കം അവസാനിക്കുകയാണ്. 32കാരിയായ കാവ്യയും 48 കാരനായ ദിലീപും തമ്മില്‍ വയസിന്റെ കാര്യത്തില്‍ നസ്രിയയെയും ഫഹദിനെയും പിന്നിലാക്കിയിരിക്കുകയാണ്. 1984 സെപ്തംബര്‍ 19 ആണ് വിക്കി പീഡിയയില്‍ കാവ്യയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. 1968 ഒക്ടോബര്‍ 27 ആണ് ദിലീപിന്റെ ജനന തീയതി. അതായത് ഇരുവരും തമ്മില്‍ 16 വയസ് വ്യത്യാസം. എന്തായാലും ഇരുവരുടെയും വിവാഹത്തില്‍ ഈ വ്യത്യാസം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ദിലീപ് കാവ്യ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*