ഐഫോണിന്‍റെ വ്യാജന്‍ കേരളത്തില്‍ വ്യാപകമാകുന്നു!

apple-iphone-7-iphone-7-plus-review-7-970x647-c

 

 

 

 

 

 

ഐഫോണിന്‍റെ വ്യാജന്‍ കേരളത്തിലും വ്യാപകമാകുന്നതായി പരാതി. അര ലക്ഷം രൂപയിലധികം വില വരുന്ന ഐഫോണിന്‍റെ വ്യാജനെ തിരിച്ചറിയാന്‍ തന്നെ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥ ഫോണ്‍ എന്നു കരുതി വാങ്ങുന്നവ കേടായി നന്നാക്കാന്‍ കൊണ്ടു ചെല്ലുമ്ബോഴാണ് വ്യാജനാണെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ വ്യാജന്‍ പെരുകുന്നത് പുറത്താകാതിരിക്കാന്‍ വ്യക്തമായ കാര്യം പറയാതെ വാറന്റി നിരസിക്കുകയാണ് സര്‍വീസ് സെന്ററുകള്‍ ചെയ്യുന്നതെന്ന് ചില ടെക്സൈറ്റുകള്‍ പറയുന്നത്. ഐഫോണിന്‍റെ രണ്ടുതരത്തിലുള്ള വ്യജന്മാരാണ് ഇപ്പോള്‍ വിപണിയിലുള്ളത്.ipn

 

 

 

 

 

കാഴ്ചയില്‍ തിരിച്ചറിയാന്‍ പറ്റാത്ത വ്യാജനും, പഴയ സെറ്റിനെ പുതിയ രൂപത്തിലാക്കി എത്തിക്കുന്നതാണ് രണ്ടാമത്തെത്. ഇതില്‍ കാണുവാന്‍ ഐഫോണ്‍ പോലുള്ള വ്യാജനാണ് ശരിക്കും പണി തരുന്നത്!. ഞെട്ടിക്കുന്ന കാര്യം ഒര്‍ജിനല്‍ ഐ ഫോണ്‍ ഉല്‍പ്പാദന ശാലയില്‍ നിന്നാണ് ഇവയുമെത്തുന്നെന്നതാണ്. കൊറിയയിലാണ് ഇവയുടെ നിര്‍മ്മാണമെന്നും പറയുന്നു. എന്നാല്‍ ഇവയോടൊന്നും ഐ ഫോണ്‍ കമ്ബനി പ്രതികരിച്ചിട്ടില്ല. പ്രശ്നങ്ങളുണ്ടായാല്‍ ഉപഭോക്തൃ കോടതിയില്‍ പോവുകയാണ് രക്ഷ, എന്നാല്‍ നാല് അല്ലെങ്കില്‍ അഞ്ചായിരം ലാഭത്തില്‍ കിട്ടും എന്ന് പറഞ്ഞാണ് ചിലര്‍ ഇത് ഉപയോക്താവിന് മുകളില്‍ കെട്ടിവയ്ക്കുന്നത് എന്നതിനാല്‍ വ്യക്തമായ ബില്ലും രേഖകളും ഈ ഫോണുകള്‍ക്ക് കാണില്ല എന്നത് നിയമനടപടികള്‍ക്കും തടസമാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*