പ്രയാസങ്ങളെ നേരിടാന്‍ മൊബൈല്‍ ബാങ്കിങ്ങിന് ആഹ്വാനം ചെയ്ത് മോഡി!

modi-krid-621x414livemint

 

 

 

 

 

 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെ മൊബൈല്‍ ബാങ്കിങ്ങിലൂടെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. അഴിമതിയെയും കള്ളപ്പണത്തെയും നേരിടാനായി എല്ലാവരും അവരുടെ മൊബൈല്‍ ഫോണിനെ ‘ബാങ്ക് ബ്രാഞ്ചാ’യി മാറ്റണമെന്ന് മോഡി ജനങ്ങളോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണുകളുടെ എണ്ണം രാജ്യത്തെ കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ നാലിരട്ടിയാണ്. ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ കാശ് കൈകൊണ്ടു തൊടാതെ തന്നെ സാധനങ്ങള്‍ വാങ്ങാനും ബില്ലടയ്ക്കാനും വ്യാപാരം നടത്താനും കഴിയും. ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കണം. പാവപ്പെട്ട ആളുകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് നോട്ട് അസാധുവാക്കലെന്നും മോഡി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*