Breaking News

വരുന്നു ജീപ്പിന്‍റെ ചെറു എസ്.യു.വി!!

jeep

 

 

 

 

 

 

ഓഫ് റോഡ് ഡ്രൈവിങ്ങില്‍ ലോകോത്തര താരമായ ജീപ്പ് പക്ഷേ, ഇന്ത്യക്കാരെ ശരിക്ക് ഞെട്ടിച്ച്‌ കളഞ്ഞു. ഇന്നു വരും നാളെ വരുമെന്ന ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം അവനെത്തിയപ്പോള്‍ ‘ടാസ്കി വിളിയെടാ…’ എന്ന പല്ലവി തൊണ്ടയില്‍ കുടുങ്ങിയ പോലെ. കാരണം ഇന്ത്യയില്‍ അവതരിച്ച ജീപ്പ് ഗ്രാന്റ് ചെറോക്കിക്കും റാങ്ക്ളര്‍ അണ്‍ലിമിറ്റഡിനും വില യഥാക്രമം 71.6 ലക്ഷവും 93.6 ലക്ഷവും !ഡല്‍ഹിയിലെ എക്സ്ഷോറൂം വിലയാണിത്. ഇവനെ എങ്ങനെ വീട്ടില്‍ക്കേറ്റുമെന്ന ആശങ്കയുണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എന്നാല്‍ ഇക്കുറി കളി കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് ജീപ്പ് പറയുന്നത്. ആദ്യമായി ഒരു പുതിയ വിഭാഗത്തിലേക്ക് കടക്കുകയാണവര്‍-എന്‍ട്രി ലെവല്‍ എസ്.യു.വി. അഥവാ ചെറു എസ്.യു.വി. ജീപ്പിന്‍റെ എല്ലാ ജനിതക ഘടനയും ഒത്തിണങ്ങുന്ന വാഹനം ഇന്ത്യയില്‍ ജീപ്പിന്‍റെ കൊടി പാറിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ചെറിയ കളിയൊന്നും പോരെന്ന തിരിച്ചറിവില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്ക്കും ഫോര്‍ഡ് എക്കോസ്പോര്‍ട്ടിനും എതിരാളിയായാണ് പുതിയ ചെറു എസ്.യു.വി. യുടെ വരവ്.

2014 Jeep Grand Cherokee SRT

 

 

 

 

 

 

ഇതിനായി നിര്‍മാണവും പരമാവധി ഇവിടെത്തന്നെയാക്കാനാണ് പദ്ധതി. കടുത്ത മത്സരം നേരിടുന്ന ഇന്ത്യന്‍ വിപണിയില്‍ പൂര്‍ണമായും നിര്‍മിച്ചുള്ള ഇറക്കുമതി വില കൂട്ടും. പിന്നെ പിടിച്ചുനില്‍പ് ബുദ്ധിമുട്ടാവും. മായിരിക്കും വില നിശ്ചയിക്കുക. എന്തായാലും 2017 ന് ശേഷമായിരിക്കും പുതിയ കോംപാക്‌ട് എസ്.യു.വി. യുടെ വരവ്. ജീപ്പ് റെനഗേഡിനു തൊട്ടുതാഴെയുള്ള ചെറു പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എസ്.യു.വി. യുടെ വരവെന്ന് ജീപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഫിയറ്റുമായി സഹകരിക്കാനുമിടയുണ്ട്. നാല് മീറ്ററോ അതിനടുത്തോ ആയിരിക്കും നീളമെന്നാണ് കരുതുന്നത്. അര്‍ബന്‍ ശേഷി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി മോണോകോക് സ്ട്രക്ചറിലായിരിക്കും നിര്‍മിതി. ഓഫ്റോഡ് വാഗ്ദാനം നിറവേറ്റാന്‍ ഫോര്‍വീല്‍ ഡ്രൈവര്‍ട്രെയിനും പ്രതീക്ഷിക്കാം. എങ്കിലല്ലേ ജീപ്പ് ജീപ്പ് ആകുകയുള്ളൂ. പുതിയ വിഭാഗങ്ങള്‍ എത്തുന്നതിനുമുന്നോടിയായി ശൃംഖല വിപുലീകരണത്തിലാണ് ജീപ്പിന്‍റെ ശ്രദ്ധ. അടുത്ത് വരാനിരിക്കുന്ന കോംപാസ്സിന് വഴിതെളിക്കാനും ഡീലര്‍ ബെയ്സ് ശക്തിപ്പെടുത്തേണ്ടതുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*