ചാമ്പ്യന്‍സ് ലീഗ്: സമനിലയില്‍ കുടുങ്ങിയ റയല്‍ മാഡ്രിഡിന് പ്രതീക്ഷ മങ്ങുന്നു..!

real-madrid-ronaldo-benzema_3444170ചാമ്ബ്യന്‍സ്  ലീഗ് നോക്ക്  ഔട്ടില്‍ കയറിപ്പറ്റണമെങ്കില്‍  സ്പാനിഷ്  ഭീമന്‍ മാരായ റിയല്‍ മാഡ്രിഡിന് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും.  കാണികളുടെ ഹര്‍ഷാരവങ്ങളില്ലാതെ പോളിഷ് ക്ലബ് ലെഗിയ വാഴ്സോക്കെതിരെ നടന്ന മത്സരം 3-3 ന് സമനിലയില്‍ കലാശിച്ചു.  കഴിഞ്ഞ ദിവസം വാഴ്സോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലെഗിയയെ ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ലെഗിയയുടെ ആരാധകര്‍ പ്രശ്നമുണ്ടാക്കിയിരുന്നു.   ഇതെ തുടര്‍ന്നാണ് സ്റ്റേഡിയം അടച്ചിട്ട് മത്സരം നടത്തിയത്.  പ്രതിരോധത്തിലൂന്നിയ മത്സരത്തില്‍ ഗാരത് ബെയിലാണ് റയലിന്‍റെ  ആക്രമണത്തിന് തുടക്കമിട്ടത്.  മത്സരം തുടങ്ങി ഒരു മിനിറ്റ് ആകുന്നതിനും മുന്‍പെയായിരുന്നു ബെയിലിന്റെ അപ്രതീക്ഷിത നീക്കം.   കളിയുടെ മുപ്പത്തിയഞ്ചാം മിനിറ്റില്‍ ബെയില്‍ നല്‍കിയ പാസ് കരീം ബെന്‍സമ ലക്ഷ്യത്തിലെത്തിച്ചു.  രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി റയല്‍ കളിയില്‍ ആധിപത്യം നേടിയതിന് തൊട്ടുപിന്നാലെ മധ്യനിരിയലെ ഒഡ്ജിഡ്ജയിലൂടെ ലെഗിയ തിരിച്ചടിച്ചു.  രണ്ടാം പകുതിയിലാണ് ടീമുകള്‍ തമ്മില്‍ കനത്ത പോരാട്ടം നടക്കുന്നത്.   മത്സരത്തിന്റെ 58-ആം  മിനിറ്റില്‍ മിറാസ്ലാവ് റഡോവികിലൂടെ ലെഗിയ സമനിലയിലെത്തി.   83-ആം  മിനിറ്റില്‍ തിബോര്‍ട്ട് മൗലിനിലൂടെ മുന്നിലെത്തിയ ലെഗിയ വിജയം ഉറപ്പിച്ച  ഘട്ടത്തില്‍ റയലിന്റെ  രക്ഷകനായി കോവാസിസ് എത്തുകയായിരുന്നു.   ലുക്കാസ് വാസ്ക്വെസ് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ  ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കോവാസിസ് കൃത്യമായ നീക്കത്തിലൂടെ  ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മത്സരം  സമനിലയിലായതോടെ  ഗ്രൂപ്പ്  എഫില്‍  മാഡ്രിഡ്  ബോറൂസിയ  ഡോര്‍ട്ട് മുണ്ടിന്  രണ്ട് പോയന്റ് പിന്നിലാണ്.  പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിങിനെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.   മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസിസ്റ്ററിനെ കോപ്പന്‍ഹേഗന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*