സഹോദരന്‍റെ മുന്‍ ഭാര്യ വെളിപ്പെടുത്തുന്നു യുവരാജ് കഞ്ചാവിന് അടിമയെന്ന്‍..!

 

akansha-sharma

 

 

 

 

 

 

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ സൊരാവര്‍ സിംഗിന്‍റെ മുന്‍ ഭാര്യ ആകാന്‍ക്ഷ ശര്‍മ്മ. യുവരാജ് കഞ്ചാവ് വലിക്കാറുണ്ട് എന്നായിരുന്നു കളേഴ്സ് ചാനലിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സില്‍ ആകാന്‍ക്ഷയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസ്സിന്‍റെ പത്താം സീസണിലെ മത്സരാര്‍ഥിയായിരുന്ന ആകാന്‍ക്ഷ കഴിഞ്ഞ ദിവസം ഷോയില്‍ നിന്ന് പുറത്തായിരുന്നു. അതിനു ശേഷം നടന്ന അഭിമുഖത്തിനിടയിലാണ് ആകാന്‍ക്ഷ യുവരാജിന്‍റെ സഹോദരനുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച്‌ സംസാരിച്ചത്.yuvraj

 

 

 

 

 

 

 

ആകാന്‍ക്ഷ മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നുവെന്ന യുവരാജ് സിംഗിന്‍റെ അമ്മയുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുവരാജിന്റെയും സഹോദരന്‍ സൊരാവറിന്റെയും സ്വഭാവത്തെ കുറിച്ച്‌ ആകാന്‍ക്ഷ വെളിപ്പെടുത്തിയത്. ‘ഞാന്‍ യുവരാജിന്‍റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത്. ഞാന്‍ എന്‍റെ  ഭര്‍ത്താവിനോടൊപ്പമിരുന്ന് പുക വലിച്ചിട്ടുണ്ട്. യുവരാജ് സിംഗ് കഞ്ചാവ് വലിച്ചിട്ടുണ്ട്. അത് അദ്ദേഹം എന്നോട് ഒരിക്കല്‍ പറയുകയും ചെയ്തു. ഇതൊക്കെ വളരെ സാധാരണ കാര്യമാണ്. ഇപ്പോള്‍ എന്‍റെ അമ്മായിയമ്മക്ക് പലതും ന്യായീകരിക്കണം. അതിന് എന്നെ ഉപയോഗിക്കുകയാണ്”ആകാന്‍ക്ഷ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*