കൊളംബിയയില്‍ ബ്രസീലിയന്‍ വിമാനം തകര്‍ന്നുവീണു!

chapecoense-football-team-reportedly-crashed-in-colombia

 

 

 

 

 

 

ബ്രസീലിയന്‍ ക്ലബ് ഫുട്ബോള്‍ ടീമുമായി സഞ്ചരിക്കുകയായിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്നു. 10 പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. കോപ്പസുഡാ അമേരിക്ക ടൂര്‍ണ്‍മെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്കോയിന്‍സ് എന്ന ഫുട്ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കളിക്കാരും ഒഫീഷ്യലുകളും അടക്കം വിമാനത്തില്‍ 72 പേരുണ്ടായിരുന്നു എന്നാണ് വിവരം. കൊളംബിയയിലെ മെഡ്ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെയാണ് അപകടം എന്നാണ് ആദ്യവിവരം. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റ പത്ത് പേരെ ആസ്പത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച്‌ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

chapecoense-fooball-brasilian-large_transqvzuuqpflyliwib6ntmjwfsvwez_ven7c6bhu2jjnt8

 

 

 

 

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ബ്രസിലീയന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടര്‍ന്നാണ് ഒന്നാം ഡിവിഷന്‍ ടീമായ ചെപ്കോയിന്‍സിന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായ സുഡോ അമേരിക്കയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*