ബോളിവുഡില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഷാരൂഖിന്‍റെ ജീവിതം പുസ്തകമാവുന്നു!!

shahrukh-khan-fan-angry-ians-main

 

 

 

 

 

സാധാരണക്കാരനില്‍ നിന്നും ബോളിവുഡിന്‍റെ ബാദ്ഷാ ആയി മാറി വിജയത്തിന്‍റെ പടവുകള്‍ ചവിട്ടി കയറുന്നതു വരെ എത്തി നില്‍ക്കുന്ന കിംഗ് ഖാന്‍റെ സ്വപ്നതുല്യമായ ഇരുപത്തഞ്ചു വര്‍ഷങ്ങളാണ് പുസ്തകത്തിന്‍റെ ഇതിവൃത്തം. ‘ട്വന്റി ഫൈവ് ഇയേഴ്സ് ഓഫ് എ ലൈഫ്’ എന്ന പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ഷാരൂഖിന്‍റെ  ഇരുപത്തഞ്ച് വര്‍ഷത്തെ സിനിമായാത്രകള്‍ ആവിഷ്കരിക്കുന്നു. സമര്‍ ഖാന്‍ ആണ് പുസ്തകം രചിച്ചിരിക്കുന്നത്. ഓരോ സംവിധായകരും ഷാരൂഖ് എന്ന നടനെ കഥാപാത്രമായി ആവിഷ്കരിച്ചതെങ്ങനെ എന്ന് ഓരോ അദ്ധ്യായങ്ങളിലായി പുസ്തകത്തില്‍ വിവരിക്കപ്പെടുന്നു. shah-rukh-khan-launch-his-book_9314a2ac-a6f7-11e6-8311-ecdc6071292f

 

 

 

 

 

കഴിഞ്ഞ വ്യാഴാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍ പുസ്തകം ഷാരൂഖ് തന്നെയാണ് പ്രകാശനം ചെയ്തത്. ചടങ്ങിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സിനിമയിലെ തന്‍റെ  ആദ്യ നാളുകളെ പറ്റിയുള്ള ഓര്‍മകള്‍ അദ്ദേഹം പങ്കുവയ്ച്ചു.” ഞാനൊരു സാധാരണക്കാരനായിരുന്നു, സിനിമയില്‍ പ്രേത്യേകിച്ച്‌ പശ്ചാത്തലമൊന്നുമില്ലാത്തയാള്‍, വളരെ വേഗത്തില്‍ സംസാരിക്കുന്ന എനിക്ക് ഒരു പുതുമുഖമായിട്ടു കൂടി അവസരങ്ങള്‍ ഒരുക്കിത്തന്ന സുഹൃത്തുക്കളോടും,സംവിധായകരോടും ഈയവസരത്തില്‍ നന്ദി പറയുന്നു “ഷാരൂഖ് പറഞ്ഞു. പുസ്തകത്തിന്‍റെ എഴുത്തുകാരനായ സമര്‍ ഖാന് ഷാരൂഖ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിട്ടുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*