ബ്ലാസ്റ്റേഴ്സ്-ഗോവ മത്സരം നിയന്ത്രിച്ച റഫറിക്ക് ആരാധകരുടെ…!

referre

 

 

 

 

 

 

 

ഐ.എസ്.എല്ലില്‍  കേരള  ബ്ലാസ്റ്റേഴ്സിനെതിരായ  മത്സരത്തില്‍  എഫ്.സി  ഗോവയുടെ  താരങ്ങള്‍  കയ്യേറ്റ  ശ്രമത്തിന്  മുതിര്‍ന്ന റഫറി  നിക്ക്  വാല്‍ഡ്രോണിന്  ബ്ലാസ്റ്റേഴ്സ്  ആരാധകരുടെ  പിന്തുണ.   കളിയേക്കാളെറെ  ഫൗള്‍  കണ്ട  മത്സരത്തില്‍  രണ്ട് ഗോവന്‍  താരങ്ങള്‍ക്ക്  ചുവപ്പ്  കാര്‍ഡ്  നല്‍കിയതാണ്  പ്രശ്നങ്ങള്‍ക്ക്  കാരണം.  ന്യൂസിലന്‍ഡുകാരാനായ  നിക്ക് വാല്‍ഡ്രോണാണ്  യഥാര്‍ത്ഥ  ആണ്‍കുട്ടിയെന്നും  ഗോവന്‍  താരങ്ങള്‍ക്ക്  അര്‍ഹിച്ച  ശിക്ഷ  തന്നെയാണ്  കിട്ടിയതെന്നുമാണ് സോഷ്യല്‍  മീഡിയയുടെ  അഭിപ്രായം.  രണ്ട്  ചുവപ്പ്  കാര്‍ഡും  ആറു  മഞ്ഞക്കാര്‍ഡുകളും  വാല്‍ഡ്രോണ്‍  മത്സരത്തില്‍ പുറത്തെടുത്തു.  മത്സരത്തില്‍  കേരള ബ്ലാസ്റ്റേഴ്സ്  ഗോവക്കെതിരെ  വിജയിച്ചത്  റഫറിയുടെ  ആനുകൂല്യം  കൊണ്ടാണെന്ന്  ആരോപിച്ചാണ്  സീക്കോയുടെ  സംഘം  റഫറിയെ  കൈയേറ്റം  ചെയ്യാന്‍  ശ്രമിച്ചത്.   ഫൈനല്‍  വിസിലിന്  ശേഷം  ഗോവന്‍  താരങ്ങള്‍  റഫറിയുടെ  അടുത്തേക്ക്  കയര്‍ത്തു  കൊണ്ട്  ഓടിയടുക്കുകയായിരുന്നു.  ഗോവന്‍  സൈഡ്  ബെഞ്ചിലുള്ളവര്‍  കൂടി  ഓടിയെത്തിയതോടെ  അടിയില്‍  അവസാനിക്കുമെന്ന്  തോന്നി,  എന്നാല്‍  സെക്യൂരിറ്റ്  ജീവിനക്കാരും  അസിസ്റ്റന്റ്  റഫറിമാരും  ചേര്‍ന്ന്  വാല്‍ഡ്രോണിനെ  സുരക്ഷിതമായി  പുറത്തെത്തിക്കുകയായിരുന്നു.   സൈഡ്  ബെഞ്ചിലുണ്ടായിരുന്ന  ഗോവന്‍  കോച്ച്‌, വിഖ്യാത  ബ്രസീലിയന്‍  താരം  സീക്കോയും  റഫറിക്കു  നേരെയുള്ള  അരിശം  വാക്കുകള്‍  കൊണ്ടും  ആംഗ്യം  കൊണ്ടു  പ്രകടമാക്കുന്നുണ്ടായിരുന്നു.   കളിക്കിടേയും  സീക്കോ  റഫറിയെ  നോക്കി  കയര്‍ക്കുകയും  ചെയ്തു.    അച്ചടക്ക  ലംഘനം  നടത്തിയ  ഗോവന്‍  കളിക്കാര്‍ക്കെതിരെ  കൂടുതല്‍  നടപടി  ഉണ്ടായേക്കും.  റഫറിയിങ്ങിനെതിരെ  ഗോവന്‍  ടീമും  ഔദ്യോഗികമായി  പരാതിപ്പെടാന്‍  സാധ്യതയുണ്ട്.    ഐഎസ്‌എല്ലിലെ  റഫറിയിങ്ങിനെക്കുറിച്ച്‌  നേരത്തെ  തന്നെ  സീക്കോ  അതൃപ്തി  പ്രകടിപ്പിച്ചിരുന്നു.   ഇങ്ങനെയാണ്  റഫറിയിങ്ങെങ്കില്‍  താന്‍  നാട്ടിലേക്കു  മടങ്ങിപ്പോകുമെന്നായിരുന്നു  സീക്കോയുടെ  രോഷത്തോടെയുള്ള  പ്രഖ്യാപനം.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*