കള്ളപ്പണം പുറത്തുകൊണ്ടുവരാത്തവര്‍ ഒരുങ്ങിയിരിക്കുക!

f1e69227dd258b580b59a9de1c6faa3f

 

 

 

 

 

 

കേന്ദ്രസര്‍ക്കാരിന്‍റെ  നോട്ട്  അസാധുവാക്കലിനുശേഷവും  കള്ളപ്പണം  പുറത്തുകൊണ്ടുവരാത്തവര്‍ക്കെതിരെ  ഒരുങ്ങുന്നത് കടുത്ത  നടപടികള്‍.  നിരോധനത്തിന്  ശേഷവും  അക്കൗണ്ടുകളില്‍  കള്ളപ്പണം  നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍  50  ശതമാനം നികുതിയും  ലഭിച്ചേക്കാമെന്നാണ്  സൂചന  ലഭിച്ചിരിക്കുന്നത്.  ഇതിനുപുറമെ  വ്യക്തിയുടെ  അക്കൗണ്ടുകള്‍  നാല്  വര്‍ഷത്തേക്ക്  മരവിപ്പിക്കാനും  നിര്‍ദ്ദേശമുണ്ട്. അതേസമയം,  എട്ടിന്  ശേഷവും  കള്ളപ്പണം  വെളിപ്പെടുത്താതിരിക്കുകയും  ആദായ   നികുതി  അത്  കണ്ടെത്തുകയും  ചെയ്താല്‍  60  ശതമാനം  വരെ  നികുതി  ഈടാക്കിയേക്കും.  അതിനൊപ്പം,  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ശമ്ബളം  നേരിട്ട്  പണമായി  നല്‍കണമെന്ന  ആവശ്യവും  കേന്ദ്രധനമന്ത്രാലയം  തള്ളി.  പണദൗര്‍ലഭ്യം തുടരുന്നതിനാലാണ്  ഇത്തരത്തിലൊരു  തീരുമാനമെടുത്തത്.  സഹകരണ  മേഖലയിലെ  പ്രശ്നങ്ങള്‍  താത്കാലി കമാണെന്നും നടപടികള്‍  സ്വീകരിക്കുന്നതിനായി  നബാര്‍ഡ്  ചെയര്‍മാനെ  ചുമതലപ്പെടുത്തിയതായും  കേന്ദ്ര  ധനമന്ത്രി  അരുണ്‍ജയ്റ്റ്ലി അറിയിച്ചു.  കേരളം  ഉള്‍പ്പടെയുള്ള  വിവിധ  സംസ്ഥാനങ്ങളില്‍  നിന്നും  ഉന്നയിച്ച  ഈ  ആവശ്യം  നിലവിലെ  സാഹചര്യത്തില്‍ തള്ളിയത്.  നവംബര്‍  എട്ടിന്  ശേഷം  എടിഎമ്മുകളില്‍  നിന്നു  പിന്‍വലിക്കുന്നതിനും  ബാങ്കുകളില്‍  ചില്ലറയാക്കുന്നതിനും നിബന്ധനകള്‍  ഉണ്ടായിരുന്നെങ്കിലും  നിക്ഷേപിക്കുന്നതില്‍  തടസമുണ്ടായിരുന്നില്ല.  കഴിഞ്ഞ  ദിവസം  രാത്രി  പ്രധാനമന്ത്രി  നരേന്ദ്ര  മോഡിയുടെ  അധ്യക്ഷതയില്‍  ചേര്‍ന്ന  അടിയന്തിര  മന്ത്രിസഭാ  യോഗത്തിലാണ്  ഇതുസംബന്ധിച്ച  തീരുമാനം  എടുത്തതെന്നാണ്  റിപ്പോര്‍ട്ടുകള്‍.  ആദായനികുതി  ചട്ടങ്ങളില്‍  ഭേദഗതി  വരുത്താനും  ഇപ്പോള്‍  നടക്കുന്ന  പാര്‍ലമെന്റ് സമ്മേളനത്തില്‍  തന്നെ  അത്  പാസാക്കിയെടുക്കാനും  സര്‍ക്കാര്‍  ശ്രമം  നടക്കുന്നുണ്ട്.  എന്നാല്‍  സര്‍ക്കാര്‍  ഇതുവരെ  വാര്‍ത്ത ഔദ്യോഗികമായി  പുറത്തുവിട്ടിട്ടില്ല.  നോട്ട്  നിരോധനത്തിന്  ശേഷം  ജന്‍ധന്‍  അക്കൗണ്ടുകളില്‍  പണം  വന്നതിന്റെ അടിസ്ഥാനത്തിലാണ്  ഇത്തരം  തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*