ആഗ്രയില്‍ ബലൂണ്‍ ഫെസ്റ്റി 2016ന് തുടക്കം!

dsc_0105-copy

 

 

 

 

 

 

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന താജ് ബലൂണ്‍ ഫെസ്റ്റ് 2016ന് ആരംഭം. ആഗ്രയിലാണ് ആറ് ദിവസം നീണ്ടുനടക്കുന്ന ഫെസ്റ്റ് നടക്കുന്നത്. കഴിഞ്ഞ തവണ നടന്ന ഫെസ്റ്റില്‍ ഹീലിയന്‍ ബലൂണ്‍ സഞ്ചരത്തിന് മണിക്കൂറില്‍ 10,000 രൂപയാണ് ഈടാക്കിയിരുന്നത്. സ്കൈ വാള്‍ട്സ് എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ യുപി സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് ചെലവഴിക്കുന്നത്. താജ് മഹലിന് സമീപമുള്ള ആറ് കേന്ദ്രങ്ങളില്‍ നിന്നുമായി ബലൂണുകള്‍ ഇന്ന് പുലര്‍ച്ചെ പറന്നുയര്‍ന്നു.

cs8ou4zusaabx2e

 

 

 

 

സഞ്ചാരികള്‍ക്ക് ബലൂണ്‍ യാത്രയില്‍ താജമഹലിന്‍റെ മനോഹരമായ ദൃശ്യവും കാണുവാന്‍ സാധിക്കും. ഒരോ ബലൂണിലും എട്ടു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, സ്പെയിന്‍, യുകെ, ജര്‍മ്മനി, യുഎഇ രാഷ്ട്രങ്ങള്‍ ഉള്‍പ്പടെയുള്ള 12 രാജ്യങ്ങളുടെ ബലൂണുകളാണ് പറക്കാന്‍ ഒരുങ്ങുന്നത്. 16 ബലൂണുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഇതിനൊപ്പം എന്നും ഒരുക്കുന്ന ലക്കി ഡ്രോയില്‍ വിജയിക്കുന്നവരായ 40 പേര്‍ക്ക് ബലൂണ്‍ യാത്രക്കും അവസരമൊരുക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*