ആയിരത്തിന്‍റെ നോട്ട് ഉടനില്ല; കൂടുതല്‍ എടിഎമ്മുകള്‍ ഇന്നു മുതല്‍: അരുണ്‍ ജയ്റ്റ്ലി!!

 

jaitley_2402661f

 

 

 

 

 

 

 

22,500 എടിഎമ്മുകള്‍ കൂടി ഇന്ന് പുനഃക്രമീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. സ്വകാര്യ ആശുപത്രികളില്‍ അസാധുവായ നോട്ടെടുക്കാന്‍ അനുവദിക്കില്ല. ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്നും അരുണ്‍ ജയ്റ്റ്‍ലി രാജ്യസഭയില്‍ പറഞ്ഞു. പഴയനോട്ടുകള്‍ മാറുന്നതിന്‍റെ പരിതി ചിലയാളുകള്‍ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് 4500 രൂപയില്‍ നിന്നു 2000 രൂപയിലേക്ക് കുറയ്ക്കാന്‍ കാരണം. അതേസമയം, വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പിന്‍വലിക്കാമെന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണെന്നും ജയ്റ്റ്ലി പറഞ്ഞു. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച സംഭവത്തില്‍ രാജ്യസഭയിലും ലോക്സഭയിലും രണ്ടാം ദിവസവും ബഹളമാണ്. വിഷയം ലോക്സഭയില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ മൂന്നു തവണയാണ് നിര്‍ത്തിവച്ചത്. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ വേണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. ഡിഎംകെ, കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭയില്‍ ചെയര്‍മാന്റെ പോഡിയത്തിനു സമീപത്തേക്ക് പ്രതിഷേധവുമായി എത്തി. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു രാജ്യസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നേരിട്ട് മറുപടി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. കള്ളപ്പണവും അഴിമതിയും കുറയ്ക്കുന്നതിന് വേണ്ടി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്നാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, എങ്ങനെയാണ് കള്ളപ്പണത്തെ ഇല്ലാതാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു ബിഎസ്പിയുടെ സുധീന്ദ്ര ബഹദോറിയ ചോദിച്ചു. നോട്ട് രാഷ്ട്രീയം ലോക്സഭയിലും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ലോക്സഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷ കക്ഷികള്‍ ബഹളം വയ്ക്കുകയായിരുന്നു. എന്നാല്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. നോട്ട് അസാധുവാക്കിയ നടപടിയെക്കുറിച്ച്‌ ജെപിസി അന്വേഷണം വേണമെന്ന സീതാറാം യച്ചൂരിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരസിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*