Breaking News

അമേരിക്കന്‍ തെരഞ്ഞെടുപ്പ്; കാലീഫോര്‍ണിയയില്‍ വെടിവയ്പ്പ്, ഒരാള്‍ കൊല്ലപ്പെട്ടു.

113241569_police_officers_are_seen_at_the_scene_of_a_shooting_near_a_polling_station_in_azusa_ca-large_transytstwzet8iu_yhbhisrht_obpogpwcpla92or4kdekc

 

 

 

 

 

 

ലോസ് ആഞ്ജല്‍സില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അസീസായിലാണ് വെടിവെപ്പുണ്ടായത്.  അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടയില്‍ കാലീഫോര്‍ണിയയിലെ രണ്ട് പോളിങ് ബൂത്തുകളില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പിടികൂടാന്‍ സാധിച്ചില്ലെങ്കിലും സമീപത്തു തന്നെയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ തെരഞ്ഞെടുപ്പിന് മുന്‍പില്‍ ഭീകരാക്രമണമുണ്ടാകും എന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. വെടിവയ്പ്പിനെ തുടര്‍ന്ന് രണ്ട് പോളിങ്ങ് സ്റ്റേഷനുകളും അടച്ചിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം ഡാല്‍ടണ്‍ എലിമെന്‍ററി സ്കൂളിലെ ബൂത്ത് തുറന്നെങ്കിലും മെമ്മോറിയല്‍ പാര്‍ക്കിലെ ബൂത്ത് തുറന്നിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*