എക്കാലത്തെയും സ്വാധീനശക്തിയുള്ള ചിത്രങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഗാന്ധിജി!

gandhi

 

 

 

 

 

ഫോട്ടോഗ്രഫിയുടെ  175-ആം  വാര്‍ഷികത്തോടും  ഫോട്ടോജേണലിസത്തിന്‍റെ  ജനനത്തോടുമനുബന്ധിച്ച്‌  ടൈം  മാഗസിന്‍ തയാറാക്കിയ,  എക്കാലത്തെയും  ഏറ്റവും  സ്വാധീനം  ഉണ്ടാക്കിയ  ചിത്രങ്ങളുടെ  പട്ടികയില്‍  ഇടം  നേടിയത്  ഇന്ത്യയില്‍നിന്ന്  ഒരു  ചിത്രം  മാത്രം.  ലോക  പ്രശസ്ത  ഫൊട്ടോഗ്രഫര്‍  മാര്‍ഗരറ്റ്  ബര്‍ക്  വൈറ്റ്  1946ല്‍  ലൈഫ്  മാഗസിനുവേണ്ടി  എടുത്ത  ‘ഗാന്ധിജിയും  ചര്‍ക്കയും’  എന്ന  ചിത്രമാണിത്.  1946  ജൂണ്‍  ലക്കത്തില്‍  ഗാന്ധിജിയെക്കുറിച്ചുള്ള  ലേഖനത്തിനൊപ്പമാണ്  ആദ്യം അച്ചടിച്ചത്.

mahatma-gandhi-650-x-350_090115023300

 

 

 

 

 

ലോകത്തിന്‍റെ  വിവിധ  ഭാഗങ്ങളില്‍നിന്ന്  മനുഷ്യജീവിതത്തിന്‍റെ  വേറിട്ട  മുഖങ്ങള്‍  കാണിക്കുന്ന  ചിത്രങ്ങളാണ് പട്ടികയിലുള്ളത്. മൂന്നു  വര്‍ഷം  തുടര്‍ച്ചയായി  നടത്തിയ  നടപടിക്രമങ്ങള്‍ക്കൊടുവിലാണ്  100  ചിത്രങ്ങള്‍  തിരഞ്ഞെടുത്തത്. സിറിയയില്‍നിന്ന്  അഭയാര്‍ഥിയായെത്തിയ  അലന്‍  കുര്‍ദിയുടെ  ചിത്രവും  ഓസ്കര്‍  സെല്‍ഫിയും  2011ല്‍  ഉസാമ  ബിന്‍  ലാദനെ  കൊലപ്പെടുത്തിയ  യുഎസ്  കമാന്‍ഡോ  സംഘത്തിന്‍റെ  പ്രവര്‍ത്തനങ്ങള്‍  നിരീക്ഷിച്ച  പ്രസിഡന്റ്  ബറാക്  ഒബാമയുടെ  ചിത്രവും പട്ടികയില്‍  ഇടം  നേടിയ  ചില  ചിത്രങ്ങള്‍  മാത്രം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*