868 രൂപയ്ക്ക് പറക്കാന്‍ സൗകര്യമൊരുക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്.!

indigo_airlines

 

 

 

 

 

 

ചെലവ്  കുറഞ്ഞ  രീതിയില്‍  യാത്രക്കാര്‍ക്കായി  ആകാശയാത്രയൊരുക്കി  ഇന്‍ഡിഗോ  എയര്‍ലൈന്‍സ്.  ചെലവുകളെല്ലാം ഉള്‍പ്പെടെ  868  രൂപയ്ക്കാണ്  പുതിയ  ഓഫര്‍  നിരക്ക്  ഏര്‍പ്പെടുത്തിയിരിക്കുന്നത്.  നവംബര്‍  എട്ടിന്  ഒരു  ദിവസം  മാത്രമാണ്  ടിക്കറ്റ്  ബുക്ക്  ചെയ്യാനുള്ള  ഓഫര്‍  നില്‍ക്കുന്നത്.   അന്നേ  ദിവസം  ടിക്കറ്റെടുക്കുന്നത്  അനുസരിച്ച്   അടുത്ത  വര്‍ഷം  ജനുവരി  11  മുതല്‍  ഏപ്രില്‍  11  വരെയുള്ള  മൂന്ന്  മാസമാണ്  യാത്ര  ചെയ്യുന്നതിനുള്ള  ഓഫര്‍  നിലകൊള്ളുന്നത്.    ജമ്മൂ  ശ്രീനഗര്‍  റൂട്ടിലാണ്  യാത്രക്കാര്‍  വിലക്കുറവില്‍  സഞ്ചരിക്കാന്‍  സാധിക്കുക.   എന്നാല്‍  എത്ര  സീറ്റുകള്‍  ആദ്യം  ബുക്ക്  ചെയ്യണമെന്ന്  കമ്പനി വ്യക്തമാക്കിയില്ല.    ആഭ്യന്തര  യാത്രകളില്‍  ഇന്ത്യയില്‍  നിരവധി  ആളുകളാണ്  ആകാശ  പാത  ഉപയോഗിക്കുന്നത്.    ഒക്ടോബറില്‍  82.3  ലക്ഷം  യാത്രീകരാണ്  കഴിഞ്ഞ  മാസം  ഈ  രീതിയില്‍  സഞ്ചരിച്ചത്.    മുന്‍   വര്‍ഷങ്ങളെ  വച്ച്‌  നോക്കുന്പോള്‍  20  ശതമാനത്തോളം  വര്‍ദ്ധനവാണ്  ഉണ്ടായിരിക്കുന്നത്.    ഇതിനു  പുറമെ  ഗോഎയറും  തങ്ങളുടെ  പതിനൊന്നാം  വാര്‍ഷികത്തോട്  അനുബന്ധിച്ച്‌  കുറഞ്ഞ  യാത്രാ  നിരക്കുകള്‍  പ്രഖ്യാപിച്ചിട്ടുണ്ട്.     611  മുതലാണ്  ഓഫര്‍  തുക ആരംഭിക്കുന്നത്.     ഈ  മാസം  എട്ടുവരെ  മാത്രമാണ്  ടിക്കറ്റ്  ബുക്ക്  ചെയ്യാന്‍  സാധിക്കുക.   ഇന്‍ഡിഗോ  പോലെ  തന്നെ  ഗോ എയറിനും  അടുത്ത  വര്‍ഷം  ജനുവരി  11  മുതല്‍  ഏപ്രില്‍  11  വരെയുള്ള  മൂന്ന്  മാസമാണ്  യാത്ര  ചെയ്യുന്നതിനുള്ള   ഓഫര്‍  നിലനില്‍ക്കുന്നത്.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*