പുലിമുരുകന്‍ വ്യാജപതിപ്പ് പ്രചരിപ്പിച്ച അഞ്ച് പേര്‍ പിടിയില്‍!!

mohanlal-pulimurugan-advance-booking-started-1

 

 

 

 

 

മോഹന്‍ലാല്‍  നായകനായ  പുലിമുരുകന്‍  150  കോടിയിലേക്ക്  കുതിക്കുമ്പോഴാണ്  ചിത്രത്തിന്‍റെ  വ്യാജപതിപ്പ്  പ്രചരിപ്പിച്ച  അഞ്ച്  പേരെ  അറസ്റ്റ്  ചെയ്തു.  ചിത്രത്തിന്റെ  വ്യാജന്‍  പ്രചരിപ്പിച്ചവരെയാണ് പിടികൂടിയത്.  ആന്റി  പൈറസി  സെല്‍  ആണ്  അറസ്റ്റ്  ചെയ്തത്.  മങ്കട  കോട്ടക്കല്‍  നൗഷീര്‍,  ഷഫീക്  പുല്ലാറ,  വാളയാറിലെ  നജിമൂദ്ദീന്‍  ചുള്ളിമാട്,  പെരിന്തല്‍മണ്ണ  സ്വദേശി  ഫാസില്‍  കുന്നുംപള്ളി,  ഷഫീക്   എന്നിവരാണ്   ആന്ററി  പൈറസി  സെല്‍  അറസ്റ്റ്  ചെയ്തത്.  സൈബര്‍  ഡോം  ഉള്‍പ്പെടെ  ശക്തമായ  ഇടപെടല്‍  ഉണ്ടായിട്ടും  പുലിമുരുകന്‍  വ്യാജപതിപ്പ്  പ്രചരിപ്പിക്കപ്പെടുന്നതായി  വാര്‍ത്തകള്‍ പുറത്തു  വന്നിരുന്നു.  കേരളത്തില്‍  നിന്നും  ചെന്നൈയിലെത്തുന്ന  ട്രെയിനുകളില്‍  പുലിമുരുകന്‍  വ്യാജ  സിഡി  വിതരണം  ചെയ്തതായി  റിപ്പോര്‍ട്ടുകളുണ്ട്.  40  മുതല്‍  50  രൂപാ  വരെ  വില  ഈടാക്കിയാണ്  സിഡി  വില്‍പ്പന.  ഒക്ടോബര്‍  ഏഴിനായിരുന്നു  പുലിമുരുകന്റെ  റിലീസ്.    റിലീസ്  ചെയ്ത്  ഒരു  മാസത്തിനകം  ചിത്രം  100 കോടി  കളക്ഷനും  നേടിയിരുന്നു.  വിദേശ  റിലീസിന്  പിന്നാലെയാണ്  സിനിമയുടെ  വ്യാജപതിപ്പ്  പുറത്തുവന്നത്.    25   കോടി മുതല്‍  മുടക്കിയാണ്  പുലിമുരുകന്‍  നിര്‍മ്മിച്ചത്.  സോഫ്റ്റ്  വെയര്‍  വഴി  സൈബര്‍  ഡോം  ചിത്രം  എവിടെ  നിന്നാണ്  ഇന്റര്‍നെറ്റിലെത്തിയത്  കണ്ടെത്തിയിരുന്നു.   ശ്രീലങ്ക,   ദുബായ്   എന്നിവടങ്ങളില്‍  രജിസ്റ്റര്‍  ചെയ്ത  സൈറ്റുകളിലായിരുന്നു   ചിത്രം  അപ്  ലോഡ്  ചെയ്തത്.    ചിത്രത്തിന്റെ  നിര്‍മ്മാതാവ്  ടോമിച്ചന്‍  മുളകുപാടത്തിന്റെ  പരാതിയെത്തുടര്‍ന്ന്  സൈബര്‍  ഡോം  ചിത്രം  വിവിധ  സൈറ്റുകളില്‍  നിന്നും  നീക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*