അതിസമ്പന്നരെ ആരേയും ക്യൂവില്‍ കണ്ടില്ല; നോട്ട് നിരോധനം മോഡി വിശദീകരിക്കണം!!

491410-rahultalkingstage700

 

 

 

 

 

 

നോട്ടുകള്‍ നിരോധിച്ച സംഭവം ആരുടെ കണ്ണില്‍ പൊടിയിനാണുള്ള തീരുമാനമാണെന്ന് വിശദീകരിക്കാന്‍ മോഡിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കുന്നതിനെ കുറിച്ച്‌ മോഡി ബിജെപി നേതാക്കള്‍ക്കെല്ലാം സൂചന നല്‍കിയിട്ടുണ്ട്. അതിന്‍റെ തെളിവാണ് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്ന കൈയ്യില്‍ നോട്ടുകളുടെ ശേഖരവുമായി നില്‍ക്കുന്ന ബിജെപി നേതാക്കളുടെ ചിത്രം, എവിടെ നിന്നാണ് അവര്‍ക്ക് ഈ പൈസയൊക്കെ കിട്ടുന്നതെന്നും രാഹുല്‍ ചോദിച്ചു. “ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസംഗത്തിനിടെ പൊട്ടിച്ചിരിച്ച മോഡി തൊട്ടടുത്ത ദിവസം കരയുകയായിരുന്നു. എല്ലാം അദ്ദേഹം മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു. നോട്ട് അസാധുവാക്കാനുള്ള തീരുമാനം പൊതു ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. ബാങ്കുകളുടെയും എടിഎം കൗണ്ടറുകളുടെയും പുറത്ത് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നതിനിടെ ഇരുപതോളം പേരാണ് മരിച്ചത്. പൊതുജനങ്ങള്‍ മരിച്ചു വീഴുമ്ബോഴും മോഡി ചിരിക്കുകയായിരുന്നു. നിങ്ങള്‍ ഇത്ര ദിവസം എടിഎമ്മിന്റേയും ബാങ്കിന്റേയും മുന്‍പില്‍ ക്യൂവില്‍ നിന്നു. ഇന്ത്യയിലെ ഏതെങ്കിലും അതി സമ്ബന്നരോ ഉന്നതരോ ആ ക്യൂവില്‍ നില്‍ക്കുന്നത് കണ്ടോ. ഇല്ല കാണില്ല. സാധാരണക്കാരെ മാത്രമേ ആ ക്യുവില്‍ കാണുകയുള്ളൂ. എന്ത് തെറ്റായ കാര്യമാണ് ഇത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയാണ് സംഭവിച്ചിരിക്കുന്നത്”, രാഹുല്‍ ആരോപിക്കുന്നു. കൂടാതെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം മോഡിയുടേത് മാത്രമാണെന്നും, മറ്റുള്ളവരോട് ആലോചിക്കാതെയാണ് ഇങ്ങനൊരു തീരുമാനത്തിന് അദ്ദേഹം മുതിര്‍ന്നതെന്നും രാഹുല്‍ പറഞ്ഞു. ഈ തീരുമാനം നടപ്പിലാക്കുക വഴി കള്ളപ്പണക്കാരെ മുഴുവന്‍ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് മോഡി ചെയ്തത്. വിജയ് മല്ല്യയേയും ലളിത് മോഡിയേയും പോലെയുള്ളവര്‍ വിദേശത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇതിനു മുമ്ബ് കോണ്‍ഗ്രസും കള്ളപ്പണത്തിനെതിരെ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ കോടിക്കണക്കിന് ജനതയെ ഇത്തരത്തില്‍ ബുദ്ധിമുട്ടിച്ചുകൊണ്ടായിരുന്നില്ല അതൊന്നും നടപ്പാക്കിയതെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*