21 വര്‍ഷങ്ങള്‍ക്ക് ശേഷം ബാഷ വീണ്ടും തീയേറ്ററുകളിലേക്ക്..!

rajinikanth-in-hindi-basha-posters-basha-release-at-bollywood-5രജനീകാന്ത് ആരാധകര്‍ എന്നും ആവേശത്തോടെ നെഞ്ചിലേറ്റിയ ഭാഷ വീണ്ടുമെത്തുന്നു. തീയേറ്ററുകളില്‍ രജനീകാന്ത് ചിത്രം ബാഷ ഉണ്ടാക്കിയ തീപ്പൊരികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും അണഞ്ഞിട്ടില്ല. സൂപ്പര്‍ സ്റ്റാറിന്‍റെ  66 ആം പിറന്നാള്‍ ദിനമായ ഡിസംബര്‍ 12 നാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. ഡിജിറ്റല്‍ മികവോടെയാണ് രജനീ കാന്തിന്‍റെ  എക്കാലത്തേയും ഹിറ്റ് ചിത്രമായ ബാഷ 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തീയേറ്ററുകളിലെത്തുന്നത്. 1995 ല്‍ റിലീസ് ചെയ്ത ചിത്രം സുരേഷ് കൃഷ്ണയാണ് അണിയിച്ചൊരുക്കിയത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനും, അതിലേറെ എതിരാളികളുടെ നെഞ്ചിനെ കീറി മുറിക്കാന്‍ മൂര്‍ച്ചയുള്ള ഡയലോഗുമായി എത്തുന്ന മാണിക് ബാഷ ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ പോലും ഏതൊരു സിനിമാ പ്രേമിക്കും ഇപ്പോഴും ആവേശമാണ്. കുടുംബത്തിന്‍റെ  പ്രിയങ്കരനായ മാണിക്യനെന്ന ഓട്ടോഡ്രൈവറായും, എതിരാളികള്‍ ഭയക്കുന്ന മാണിക് ബാഷയെന്ന അധോലോക നായകാനായും സ്റ്റൈല്‍മന്നന്‍ സ്ക്രീനില്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ബാഷ. ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളുമൊക്കെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*