Breaking News

20 എംപി സെല്‍ഫി ക്യാമറയുമായി വിവോ വി5 എത്തി!!

vivo-v5-lead

 

 

 

 

 

 

‘സെല്‍ഫി’ ഭ്രമം കലശലായിട്ടുള്ളവര്‍ക്കായി വിവോ അവതരിപ്പിക്കുന്ന പുത്തന്‍ സ്മാര്‍ട്ട്ഫോണാണ് വി5 ( Vivo V5 ). ഫോണിന്‍റെ ഔദ്യോഗിക പുറത്തിറക്കല്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു. ചൈനീസ് കമ്ബനിയായ വിവോ സ്വന്തം രാജ്യത്തിന് പുറത്തുവച്ച്‌ ലോഞ്ചിങ് നടത്തുന്ന ആദ്യസ്മാര്‍ട്ട്ഫോണ്‍ മോഡല്‍ എന്ന പ്രത്യേകത കൂടി വിവോ വി5യ്ക്കുണ്ട്. കമ്ബനിയുടെ മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളും ചൈനീസ് വിപണിയില്‍ എത്തിയ ശേഷമേ മറ്റ് രാജ്യങ്ങളിലെത്തിയിരുന്നുള്ളൂ. ഉരുണ്ട കോണുകളും മെറ്റല്‍ യൂണിബോഡിയുമായി കാഴ്ചയില്‍ മികവാര്‍ന്നതാണ് വിവോ വി5. ഫോണിന്റെ ഇടതുവശത്ത് വോള്യം,പവര്‍ ബട്ടനുകള്‍. വലതുവശത്ത് ഹൈബ്രിഡ് സിം സ്ലോട്ട്. താഴ്ഭാഗത്തായി 3.5 എം.എം. ഓഡിയോ ജാക്ക്, മൈക്രോഫോണ്‍, മൈക്രോ-യു.എസ്.ബി. പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്‍ എന്നിവ സജ്ജമാക്കിയിരിക്കുന്നു. സ്ക്രീനിന് മുന്നിലുളള ഹോം ബട്ടനിലാണ് ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ക്രമീകരിച്ചിരിക്കുന്നത്. സെക്കന്‍ഡിന്റെ പത്തില്‍രണ്ട് സമയംകൊണ്ട് ഫോണ്‍ അണ്‍ലോക്ക് ആക്കുന്ന അതിവേഗ ഫിംഗര്‍പ്രിന്റ് സ്കാനറാണ് ഫോണിലുള്ളതെന്ന് വിവോ അവകാശപ്പെടുന്നു.vivo-v5-4-840x630

 

 

 

 

 

 

720X1280 പിക്സല്‍ റിസൊല്യൂഷനുളള അഞ്ചരയിഞ്ച് എച്ച്‌.ഡി. സ്ക്രീനാണ് വിവോ വി5യ്ക്കുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുളള 2.5 ഡി കര്‍വ്ഡ് ഗോറില്ല ഗ്ലാസ് കൊണ്ട് നിര്‍മിച്ച സ്ക്രീനാണിത്. സ്ക്രീനിന്റെ വെളിച്ചം കൊണ്ട് കണ്ണ് വേദനിക്കാതിരിക്കാന്‍ ഫില്‍ട്ടറുകള്‍ കൊണ്ടുള്ള ‘ഐ പ്രൊട്ടക്ഷന്‍ മോഡും’ ഫോണിലുണ്ട്. 1.5 ഗിഗാഹെര്‍ട്സ് ശേഷിയുള്ള 64 ബിറ്റ് ഒക്ടാകോര്‍ മീഡിയാടെക് 6750 പ്രൊസസര്‍, നാല് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് വിവോ വി5ന്റെ ഹാര്‍ഡ്വേര്‍ ശേഷി. രണ്ടാം സിമ്മിന് പകരമായി 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്ന ഹൈബ്രിഡ് സ്ലോട്ടും ഫോണിലുണ്ട്. വിവോ വി5ന്റെ ഏറ്റവും വലിയ ആകര്‍ഷണമായി കമ്ബനി ഉയര്‍ത്തിക്കാട്ടുന്ന കാര്യം അതിലെ മുന്‍വശത്തെ ക്യാമറയാണ്. 20 മെഗാപിക്സലിന്റെ കിടിലന്‍ ക്യാമറയാണ് ഫ്രണ്ടിലുള്ളത്. മുഖത്തിന്റെ സ്വാഭാവിക നിറം ചിത്രങ്ങളില്‍ ഉറപ്പുതരുന്ന മൂണ്‍ലൈറ്റ് ഗ്ലോ ഫ്ളാഷോടു കൂടിയാണ് മുന്‍ക്യാമറയുടെ വരവ്. viv

 

 

 

 

 

സാധാരണ ഫോണുകളിലെ മുന്‍ക്യാമറയോടൊപ്പമുളള ഫ്ളാഷ് പരത്തുന്ന വെളുത്ത വെളിച്ചം മുഖത്തെ പ്രകാശത്തില്‍ മുക്കുമ്ബോള്‍ മൂണ്‍ലൈറ്റ് ഗ്ലോ ഫ്ളാഷ് അങ്ങനെ ചെയ്യില്ല. മുമ്ബിലുള്ളവരുടെ കണ്ണിന് താങ്ങാന്‍ പറ്റുന്നത്ര വെളിച്ചമേ മൂണ്‍ലൈറ്റ് ഗ്ലോ ഫ്ളാഷില്‍ നിന്ന് വരൂ. എടുക്കുന്ന സെല്‍ഫികളുടെ മികവ് കൂട്ടാന്‍ ഫെയ്സ് ബ്യൂട്ടി മോഡും ക്യാമറയിലുണ്ട്. എല്‍.ഇ.ഡി. ഫ്ളാഷോടു കൂടിയ 13 മെഗാപിക്സല്‍ ക്യാമറയാണ് ഫോണിന് പിന്നിലുള്ളത്.ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ പതിപ്പില്‍ ഓടുന്ന വിവോ വി5ല്‍ 3000 എം.എ.എച്ച്‌. ബാറ്ററിയാണുള്ളത്. രണ്ട് ആപ്പുകള്‍ ഒരേസമയത്തുപയോഗിക്കാന്‍ സഹായിക്കുന്ന സ്ക്രീന്‍ സ്പ്ലിറ്റ് സംവിധാനവും ഫോണിലുണ്ട്. 4ജി വോള്‍ട്ട് അടക്കമുള്ള എല്ലാ കണക്ടിവിറ്റി സംവിധനങ്ങളും ഫോണിലുണ്ട്. 17,980 രൂപയാണ് വി5യ്ക്ക് വിവോ ഇട്ടിരിക്കുന്ന വില. ബുധനാഴ്ച മുതല്‍ ബുക്കിങ് ആരംഭിച്ച ഫോണിന്‍റെ വിതരണം നവംബര്‍ 26 ന് ആരംഭിക്കും. സെല്‍ഫിയെടുപ്പിന് പ്രാധാന്യം നല്‍കുന്ന ജിയോണി എസ്6 (വില 17,999 രൂപ), ഒപ്പോ എഫ് 1എസ് (വില 17,990 രൂപ) എന്നിവയോടാകും വിവോ വി5യ്്ക്ക് കാര്യമായി മത്സരിക്കേണ്ടിവരുക. വി5യ്ക്കൊപ്പം വി5 പ്ലസ് എന്നൊരു ഫോണ്‍ കൂടി വിവോ പുറത്തിറക്കുന്നുണ്ട്. ഇരട്ട മുന്‍ക്യാമറകളുണ്ട് എന്നതൊഴിച്ച്‌ ഈ ഫോണിന്‍റെ മറ്റ് വിശദാംശങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*