നോട്ട് നിരോധനം; പ്രതിഷേധിച്ച്‌ പാര്‍ലമെന്റിന് മുന്നില്‍ ഇരുന്നൂറിലേറെ പ്രതിപക്ഷ..!

parlament

 

 

 

 

 

നോട്ട്  അസാധുവാക്കലിനെ  തുടര്‍ന്ന്  രാജ്യത്തുണ്ടായ  പ്രതിസന്ധികളോട്  കേന്ദ്രം മുഖം  തിരിക്കുന്നതിനെതിരെ  200-ഓളം പ്രതിപക്ഷ  എംപിമാര്‍  പാര്‍ലമെന്റിന്  മുന്നില്‍  ഇന്ന്  പ്രതിഷേധ  ധര്‍ണ്ണ  സംഘടിപ്പിക്കും.  നോട്ട്  അസാധുവാക്കല്‍  വിഷയം പാര്‍ലമെന്റ്  നടപടികളെ  ഇന്നും  പ്രക്ഷുബ്ധമാക്കുമെന്നാണ്  സൂചന.  നോട്ട്  അസാധുവാക്കല്‍  വിഷയത്തില്‍  പ്രധാനമന്ത്രി പ്രസ്താവന  നടത്തണമെന്ന്  ആവശ്യപ്പെട്ട്  രാജ്യസഭയിലും,  അടിയന്തര  പ്രമേയത്തിന്  അനുമതി  നല്‍കണം  എന്ന്  ആവശ്യപ്പെട്ട് ലോക്സഭയിലും  പ്രതിപക്ഷ  അംഗങ്ങള്‍  നടുത്തളത്തില്‍  ഇറങ്ങി  കഴിഞ്ഞ  ദിവസം  ബഹളംവച്ചിരുന്നു.  ഈ  ആവശ്യം അംഗീകരിക്കാതെ  പ്രതിപക്ഷം  സഭാനടപടികളുമായി  സഹകരിക്കാന്‍  സാധ്യതയില്ല.  നോട്ട് അസാധുവാക്കല്‍  വിഷയത്തില്‍ പാര്‍ലമെന്റിനുള്ളില്‍  നടത്തുന്ന  പ്രതിഷേധ  സമരം  പാര്‍ലമെന്റിനു  പുറത്തേക്കും  വ്യാപിപ്പിക്കുവാന്‍  പ്രതിപക്ഷം തീരുമാനിച്ചിരുന്നു.  ഇതിന്റെ  ആദ്യപടിയായി  ഇരുസഭകളിലെയും  200-ഓളം  പ്രതിപക്ഷ  അംഗങ്ങള്‍  ഇന്ന്  പാര്‍ലമെന്റ് വളപ്പിലെ  ഗാന്ധി  പ്രതിമക്ക്  മുന്നില്‍  ധര്‍ണ്ണ  നടത്തുന്നത്.  കോണ്‍ഗ്രസ്,  സിപിഐഎം,  തൃണമൂല്‍  കോണ്‍ഗ്രസ്,  ബിഎസ്പി, സമാജ് വാദി  പാര്‍ട്ടി  തുടങ്ങി  13 പാര്‍ട്ടികളുടെ  എംപിമാരാണ്  ധര്‍ണ്ണ  ഇരിക്കുന്നത്.  ജനങ്ങളുടെ  പ്രതിസന്ധി  അറിയിക്കാന്‍ പ്രതിപക്ഷ  എംപിമാര്‍  രാഷ്ട്രപതിയെ  കാണാന്‍  സമയം  ചോദിച്ചിട്ടുണ്ട്.   ഇതിനിടെ  സഹകരണ  ബാങ്കുകളുമായി  ബന്ധപ്പെട്ട വിഷയത്തില്‍  കേരളത്തിന്‍റെ  നിലപാട്  അറിയിക്കാന്‍  ബിജെപി  സംസ്ഥാന  അധ്യക്ഷന്‍  കുമ്മനം  രാജശേഖരന്‍റെ  നേതൃത്വത്തിലുള്ള  ബിജെപി  നേതാക്കള്‍  ഇന്ന്  ഡല്‍ഹിയില്‍  അരുണ്‍  ജെയ്റ്റ്ലിയുമായി  കൂടിക്കാഴ്ച  നടത്തും.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*