500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചെങ്കിലും അത് വാങ്ങുന്ന ഒരുകൂട്ടം ആളുകള്‍ ഇന്ത്യയില്‍ ഉണ്ട്…!

puja-at-asias-largest-red-light-area

 

 

 

 

 

 

രാജ്യത്ത്  500,  1000  രൂപ  നോട്ടുകള്‍  നിരോധിച്ചെങ്കിലും  അത്  വാങ്ങുന്ന  ഒരു  വിഭാഗം  തൊഴിലാളികള്‍  ഇന്ത്യയിലുണ്ട്. ദക്ഷിണ  ഏഷ്യയിലെ  തന്നെ  ഏറ്റവും  വലിയ  വേശ്യാത്തെരുവിലൊന്നായ  കൊല്‍ക്കത്ത  സോനഗാച്ചിയിലെ  ലൈംഗികത്തൊഴിലാളികളാണ്   500,  1000  രൂപ  നോട്ടുകള്‍  വാങ്ങുന്നത്.  ബിസിനസ്  മുടങ്ങാതിരിക്കാനാണ്  തങ്ങള്‍  500,  1000  നോട്ടുകള്‍  സ്വീകരിക്കുന്നതെന്ന്  ഇവര്‍  പറയുന്നു.  ഇനി  ഒരാഴ്ച്ച  കൂടി  ഈ  നോട്ടുകള്‍  സ്വീകരിക്കുമെന്നും  ഇതിലൂടെ  വന്‍  തിരക്കാണ്  രണ്ടു  ദിവസമായി  അനുഭവപ്പെടുന്നതെന്നും  ലൈംഗിക  തൊഴിലാളികളടെ  സംഘടനയായ  ദര്‍ബാര്‍  മഹിളാ  സമന്വയയുടെ  ഉപദേശക  ഭാരതി  പറഞ്ഞു.   300,  400  വാങ്ങിയിരുന്നവര്‍  വളരെ  ബുദ്ധിമുട്ടാണ്  അനുഭവിക്കുന്നതെന്നും  ഭാരതി  പറഞ്ഞു.

red-light-7

 

 

 

 

 

500,  1000  രൂപകള്‍  വാങ്ങുന്നത്  ആദ്യം  നിര്‍ത്തിയെങ്കിലും  ഇടപാടുകാരുടെ  എണ്ണത്തില്‍  കുറവു  വന്നിരുന്നു.  തുടര്‍ന്നാണ്  ഒരാഴ്ച്ച  കൂടി  500,  1000  രൂപ  നോട്ടുകള്‍  സ്വീകരിക്കാന്‍  നിര്‍ബന്ധിതരായതെന്നും  ഇവര്‍  പറയുന്നു.  500,  1000  നോട്ടുകള്‍  സ്വീകരിക്കുമെന്ന്  അറിയിച്ചതിനെ  തുടര്‍ന്ന്  രണ്ടു  ദിവസം  കൊണ്ട്  55  ലക്ഷം  രൂപയാണ്  സോനഗാച്ചിയിലെ  ലൈംഗികത്തൊഴിലാളികള്‍  സമ്ബാദിച്ചത്.   ഈ  55  ലക്ഷം  രൂപ  ഉഷ  മല്‍ട്ടി  പര്‍പസ്  കോപ്പറേറ്റീവ്  ബാങ്കില്‍  ഇവര്‍  നിക്ഷേപിച്ചിട്ടുണ്ട്.   പതിനാലായിരത്തോളം  സ്ത്രീകളാണ്  ഉപജീവനത്തിനായി  ഇവിടെ  ശരീരം  വിറ്റ്  ജീവിക്കുന്നത്.  കൗമാരക്കാരികള്‍  മുതല്‍  70കാരികള്‍  വരെ  ഈ തെരുവിലുണ്ട്.  അവധിദിവസങ്ങളും ശനി, ഞായര്‍ ദിവസങ്ങളിലുമാണ് സോനഗാച്ചി സജീവമാകുന്നത്. നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളും ഇവിടെ കാണപ്പെടുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*