മഞ്ഞത്തിരമാല തീര്‍ക്കാന്‍ മഞ്ഞപ്പടയുടെ ആവേശപ്പാട്ടും കൂറ്റന്‍ ബാനറും!

kerala-blasters-logoകൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അലകടലായി ആവേശം തീര്‍ക്കാന്‍ കൂറ്റന്‍ ബാനറുമെത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബാനര്‍ ഒരുക്കുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ  ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയാണ്. സ്റ്റേഡിയത്തിന്‍റെ  ഈസ്റ്റ് ബ്ലോക്കിലാണ് ബാനര്‍ ഉയരുക. ഒപ്പം ബ്ലാസ്റ്റേഴ്സിന്‍റെ  ആവേശം ജനങ്ങളിലെത്തിക്കാന്‍ മഞ്ഞപ്പട തീം മ്യൂസിക്കും ഒരുക്കിക്കഴിഞ്ഞു. നേരം സിനിമയിലെ പിസ്താ എന്ന പാട്ടിലൂടെയും പ്രേമത്തിലെ പാട്ടുകളിലൂടെയും ശ്രദ്ധേയനായ ശബരീഷ് വര്‍മ്മയാണ് പാട്ട് പാടിയിരിക്കുന്നത്. കടലല്ലേ, അലറും കലിയല്ലേ..എന്ന് തുടങ്ങുന്ന പാട്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*