Breaking News

ലോകം ഇപ്പോള്‍ സംസാരിക്കുന്നത് ഇന്ത്യന്‍ സേനയെക്കുറിച്ച്‌: പ്രധാനമന്ത്രി..!

modi-pmനിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ലോഞ്ച് പാടുകള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി മോദി. സൈനികരെ പ്രശംസിച്ച മോദി, ഇപ്പോള്‍ എല്ലാവരും നമ്മുടെ സൈന്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു. ലോകം ഇസ്രയേല്‍ സേനയെക്കുറിച്ച്‌ വീമ്ബുപറയുന്ന കാര്യവും മോദി സൂചിപ്പിച്ചു.  ‘എല്ലാവരും നമ്മുടെ സൈന്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. മുന്‍പ് നമ്മള്‍ ഇതുപോലെ കേട്ടത് ഇസ്രയേല്‍ സേനയെക്കുറിച്ചാണ്. പക്ഷേ, ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം ഇന്ത്യന്‍ സൈന്യവും ഒട്ടും മോശമല്ലെന്ന്’-മോദി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ അടുത്ത വര്‍ഷമാണ് തിരഞ്ഞെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം ആദ്യമായാണ് മോദി ഹിമാചല്‍ സന്ദര്‍ശിക്കുന്നത്. ഹിമാചല്‍ പ്രദേശിനെ ‘ദേവഭൂമി’യും ‘വീരഭൂമി’യുമെന്നാണ് മോദി വിശേഷിപ്പിച്ചത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും വിരമിച്ച സൈനികരും അവരുടെ കുടുംബവും ഇപ്പോള്‍ തന്നെ അനുഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു. 40 വര്‍ഷമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കുടുങ്ങിക്കിടക്കുകയായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണ് അതിന്‍റെ കുരുക്കഴിച്ചത്. ഹിമാചലിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*