യു.പിയില്‍ ഓരോ 26 മണിക്കൂറിലും ഒരോ തടവുകാരന്‍ മരിക്കുന്നു..!

343828-jail

 

 

 

 

 

ഉത്തര്‍പ്രദേശില്‍ 2010 മുതല്‍ ആറ് വര്‍ഷത്തിനിടെ മരിച്ചത് 2062 തടവുകാര്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരിച്ചവരില്‍ 50 ശതമാനവും കേസുകളില്‍ വിചാരണ നേരിടുന്നവരാണെന്നത് വിഷയത്തില്‍ ഗൗരവം വര്‍ധിക്കുന്നു. ഓരോ 26 മണിക്കൂറിലും ശരാശരി ഒരു തടവുകാരനെങ്കിലും മരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നരേസ് പരാസാണ് വിവരാവകാശ നിയമപ്രകാരം കണക്കുകള്‍ ശേഖരിച്ചത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷനെയും യു.പി ഗവര്‍ണറെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിട്ടുണ്ട്.jai1

 

 

 

 

 

2010-2015 കാലഘട്ടത്തില്‍ 44 തടവുകാരാണ് ആത്മഹത്യ ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ മരിച്ചത് 24 പേര്‍. ഇവരില്‍ പലരും കൊല്ലപ്പെട്ടതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 60 വയസില്‍ താഴെ പ്രായമുള്ളവരാണ് ജയിലിനുള്ളില്‍വച്ച്‌ മരിച്ചവരില്‍ ഏറെയും. തടവുകാരുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് ഇന്‍സ്പെക്ടര്‍ ജനറല്‍ ജി.എല്‍ മീണയുടെ വാദം. പ്രായാധിക്യവും രോഗങ്ങളും മൂലമാണ് പലരും മരിച്ചത്. ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണെന്നും ഐ.ജി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*