അന്‍റോണിയോ ഗുട്ടറെസ് ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമെത്തെ സെക്രട്ടറി ജനറല്‍!!

antonio-guterres-630x375ഐക്യരാഷ്ട്രസഭ പുതിയ സെക്രട്ടറി ജനറലായി അന്‍റോണിയോ ഗുട്ടറെസ് തെരഞ്ഞെടുക്കപ്പെട്ടു. യുഎന്‍ രക്ഷാസമിതിയില്‍ നടന്ന അനൗദ്യോഗിക തെരഞ്ഞെടുപ്പിലാണ് പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ അന്‍റോണിയോയെ യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്. 1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്‍റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗരാഷ്ട്രങ്ങളും അദ്ദേഹത്തെ അംഗീകരിച്ച്‌ വോട്ട് ചെയ്തു. ആറ് പ്രാവശ്യങ്ങളിലായി നടന്ന അനൗദ്യോഗിക വോട്ടെടുപ്പില്‍ അന്‍റോണിയോ ഗുട്ടറെസ് വ്യക്തമായ മുന്‍തൂക്കം നേടാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി അഭയാര്‍ഥികള്‍ക്കുളള യു.എന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.  വീറ്റോ സാധ്യത ഇല്ലാത്തതുകൊണ്ട് ഇനി പൊതുസഭയുടെ അംഗീകാരം കൂടി നേടുക എന്ന ഔപചാരിക നടപടിക്രമം മാത്രമേ ഇന് ആന്‍റോണിയോക്ക് മുന്നില്‍ ബാക്കിയുള്ളൂ. ഈ വര്‍ഷം അവസാനമാണ് സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ബാന്‍ കിമൂണിന്‍റെ കാലാവധി അവസാനിക്കുക.  സെക്രട്ടറി ജറലിന്‍റെ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ 12 ആറ് സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരുന്നു. 15 അംഗങ്ങളില്‍ 13 പേരും അന്‍റോണിയോക്ക് വേണ്ടിയും രണ്ട് പേര്‍ നിഷ്പക്ഷമയുമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. യൂറോപ്പിന്‍റെ അഭയാര്‍ത്ഥി പ്രശ്നം അടക്കമുള്ള വിഷയങ്ങളില്‍ ഇദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമെത്തെ സെക്രട്ടറി ജനറലാവും അന്‍റോണിയോ ഗുട്ടറെസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*