കേരളത്തില്‍ പുലിയിറങ്ങി……!!!

ctg_ssowyaamy2wമോഹന്‍ലാല്‍-വൈശാഖ് ടീമിന്‍റെ  ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ കാത്തിരിപ്പിന് വിരാമമിട്ട് തിയേറ്ററുകളിലേക്ക്. മുളകുപാടം ഫിലിംസിന്‍റെ  ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. നൂറ്റിയമ്പതിലേറെ ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിന് വേണ്ടിവന്നത്. കമ്ബ്യൂട്ടര്‍ ഗ്രാഫിക്സിനാണ് ഏറെയും സമയമെടുക്കുന്നത്. മോഹന്‍ലാലും പുലിയുമായുള്ള രംഗങ്ങളാണ് പ്രധാനമായും കമ്ബ്യൂട്ടര്‍ ഗ്രാഫിക്സിന് വിധേയമാകുന്നത്. ‘ബാഹുബലി’ പോലുള്ള ചിത്രങ്ങളുടെ കമ്ബ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍വഹിച്ച ഹൈദരാബാദിലെ ഫയര്‍ഫ്ലൈ എന്ന കമ്ബനിയാണ് ഈ ചിത്രത്തിന്‍റെ  കമ്ബ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍വഹിക്കുന്നത്. കമാലിനി മുഖര്‍ജിയാണ് നായിക. പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവാണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നടന്‍ കിഷോര്‍, ലാല്‍, സിദ്ദിഖ്, വിനുമോഹന്‍, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ബോളിവുഡ് താരം മകരന്ത്, ദേശ്പാണ്ഡെ, നോബി, സുധീര്‍ കരമന, നന്ദു, എം.ആര്‍. ഗോപകുമാര്‍, സന്തോഷ് കീഴാറ്റൂര്‍, ഹരിഷ് പെരടിയില്‍ വി.കെ. ബൈജു, കലിംഗ ശശി, ചാലിപാലാ, ജയകൃഷ്ണന്‍, സേതുലക്ഷ്മി, കണ്ണന്‍ പട്ടാമ്ബി തുടങ്ങിയ വന്‍ താരനിര ഈ ചിത്രത്തിലണിനിരക്കുന്നു. പുലിമുരുകന്‍റെ  കുട്ടിക്കാലം മുതലാണ് സിനിമയുടെ തുടക്കം. പൂങ്കായ് ശശി എന്ന കഥാപാത്രമായി സുരാജ് എത്തുന്നു. പുലിയൂര്‍ എന്ന സ്ഥലത്താണ് കഥ നടക്കുന്നത്. പുലിമുരുകനായി മോഹന്‍ലാല്‍ എത്തുന്നു. പുലിമുരുകന്‍ എന്ന കഥപാത്രത്തെ വരച്ചു കാട്ടുന്നു. മൈന എന്ന കഥാപാത്രമായി കമാലിനി മുഖര്‍ജിയും ലാലും എത്തുന്നു. ലാല്‍ ബലരാമന്‍ എന്ന കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*