തമിഴ്നാട്ടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: സുബ്രഹ്മണ്യം സ്വാമി..!

swami

 

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. ജയലളിതയുടെ ആശുപത്രിവാസം സംസ്ഥാനത്തെ ഭരണനിര്‍വഹണത്തെ തന്നെ ബാധിക്കുകയും രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് രാമനാഥപുരം, തിരുനെല്‍വേലി, മധുര, കന്യാകുമാരി എന്നിവിടങ്ങളിലെ ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ  ഉറക്കസെല്ലുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്നും സ്വാമി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. നക്സലുകളും എല്‍ടിടിഇയുടെ ചില ഗ്രൂപ്പുകളും സമാധാനത്തിനും ശാന്തതയ്ക്കും ഭംഗം വരുത്തി. ചെന്നൈയിലും തമിഴ്നാടിന്റെ ദക്ഷിണ ജില്ലകളിലും ആറുമാസത്തേക്ക് അഫ്സ്പ സ്ഥാപിക്കണമെന്നും സ്വാമി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. jayalalitha-11കുറച്ചുനാളുകള്‍ ജയലളിത ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ രാഷ്ട്രപതിഭരണം നിലവില്‍ കൊണ്ടുവരേണ്ടത് ഭരണഘടനാപരം മാത്രമല്ല, അത്യാവശ്യമാണെന്നും സ്വാമി പറയുന്നു.ചെന്നൈ• തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. ജയലളിതയുടെ ആശുപത്രിവാസം സംസ്ഥാനത്തെ ഭരണനിര്‍വഹണത്തെ തന്നെ ബാധിക്കുകയും രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് രാമാനന്തപുരം, തിരുനെല്‍വേലി, മധുര, കന്യാകുമാരി എന്നിവിടങ്ങളിലെ ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ  ഉറക്കസെല്ലുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയെന്നും സ്വാമി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  സംസ്ഥാന ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. നക്സലുകളും എസ്‍ടിടിഇയുടെ ചില ഗ്രൂപ്പുകളും സമാധാനത്തിനും ശാന്തതയ്ക്കും ഭംഗം വരുത്തി. ചെന്നൈയിലും തമിഴ്നാടിന്‍റെ  ദക്ഷിണ ജില്ലകളിലും ആറുമാസത്തേക്ക് അഫ്സ്പ സ്ഥാപിക്കണമെന്നും സ്വാമി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. president-pranab-mukherjee-1011കുറച്ചുനാളുകള്‍ ജയലളിത ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ രാഷ്ട്രപതിഭരണം നിലവില്‍ കൊണ്ടുവരേണ്ടത് ഭരണഘടനാപരം മാത്രമല്ല, അത്യാവശ്യമാണെന്നും സ്വാമി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*