തമിഴ്നാടിന് കാവേരി ജലം നല്‍കം; കര്‍ണാടക!

kaveri-rകാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടു നല്‍കാമെന്ന് കര്‍ണാടക. കര്‍ണാടക നിയമസഭയുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. തമിഴ്നാടിന് വെള്ളം വിട്ട് നല്‍കാമെന്ന് കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കാമെന്നാണ് ധാരണ. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വെള്ളമുണ്ടെന്ന് കര്‍ണാടക നിയമമന്ത്രി പറഞ്ഞു. കുടിവെള്ളത്തിന് മാത്രമേ കര്‍ണാടക നദിയിലെ വെള്ളം ഉപയോഗിക്കാവൂ എന്ന പ്രമേയം കര്‍ണാടക നിയമസഭ റദ്ദാക്കി.  തമിഴ്നാടിന് വെള്ളം വിട്ട് നല്‍കില്ലെന്ന ആവര്‍ത്തിച്ചുള്ള നിലപാടില്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് തമിഴ്നാടിന് വെള്ളം വിട്ട് നല്‍കിയില്ലെങ്കില്‍ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ തമിഴ്നാടിന് ആറായിരം ഘനയടി വെള്ളം നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ അവസാന ഉത്തരവ്. എന്നാല്‍ ഈ ഉത്തവും കര്‍ണാടക പാലിച്ചിരുന്നില്ല. നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്ന കര്‍ണാടകയുടെ നിലപാടിനെതിരെ ജസ്റ്റിസുമാരായ യു.യു ലളിതും ദീപക് മിശ്രയും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*