ടൈഗര്‍ എഡിഷനുമായ് സുസുക്കി ‘സ്വിഫ്റ്റ്’…!!

suzukiസ്വിഫ്റ്റ് മോഡല്‍ കൂടുതല്‍ ജനപ്രിയമാക്കാന്‍ സുസുക്കി മോട്ടോര്‍സ് പുതിയ ‘സ്വിഫ്റ്റ് ടൈഗര്‍’ എഡിഷന്‍ പുറത്തിറക്കി. എന്നാല്‍ നിരാശജനകമായ കാര്യം പുതിയ പതിപ്പ് ഇന്ത്യയില്‍ ലഭ്യമാകില്ല എന്നാതാണ്. ഇറ്റാലിയന്‍ വിപണി ലക്ഷ്യമിട്ടാണ് ടൈഗര്‍ പതിപ്പ് സ്വിഫ്റ്റിനെ കമ്പനി അവതരിപ്പിച്ചത്. സ്പെഷ്യല്‍ ഓഫറില്‍ ഏകദേശം 10.11 ലക്ഷമാണ് (13,500 യൂറോ) ടൈഗര്‍ സ്വിഫ്റ്റിന്‍റെ വിപണി വില. ലിമിറ്റഡ് എഡിഷനായതിനാല്‍ 100 ടൈഗര്‍ യൂണിറ്റുകള്‍ മാത്രമേ കമ്പനി പുറത്തിറക്കുന്നുള്ളു. സപ്തംബര്‍ മുതല്‍ വാഹനത്തിന്റെ വില 12.43 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കടുവയുടെ നിറത്തിനോട് സാമ്യമുള്ള മഞ്ഞയും കറുപ്പും കലര്‍ന്ന ഇരട്ട നിറമാണ് സ്വിഫ്റ്റിന്‍റെ ടൈഗര്‍ എഡിഷന് നല്‍കിയിരിക്കുന്നത്. സിപില്ലറില്‍ ‘കടുവ’ എന്നര്‍ത്ഥം വരുന്ന ജാപ്പനീസ് പദമായ ‘ടോറ’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍ കരുത്തേകുന്നത്. VVT K12B 4 സിലിണ്ടര്‍ എഞ്ചിന്‍ 6000 ആര്‍പിഎമ്മില്‍ പരാമാവധി 92.49 ബിഎച്ച്‌പി കരുത്തും 4800 ആര്‍പിഎമ്മില്‍ പരമാവധി 118 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് സ്പെഷ്യല്‍ എഡിഷന്‍ ലഭ്യമാകുന്നത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടൈഗര്‍ എഡിഷന് സാധിക്കുമെന്നാണ് കമ്ബനിയുടെ അവകാശവാദം.

അകത്തളത്തിലെ പ്രത്യേകതകളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല. മറ്റ് എഡിഷനില്‍ നിന്നും സ്വിഫ്റ്റ് ടൈഗറിനെ വ്യത്യസ്തനാക്കാന്‍ പ്രത്യേക എഡിഷന്‍ ബാഡ്ജും മോഡല്‍ നമ്പറുമാണ് സുസുക്കി ഉപയോഗിച്ചിരിക്കുന്നത്. 10-ാം നമ്പര്‍ ജെഴ്സിയിലുള്ള കായിക താരങ്ങളോടുള്ള ആദര സൂചകമായി കഴിഞ്ഞ മാസം ഇന്ത്യയില്‍ സ്വിഫ്റ്റിന്‍റെ 10 ആം നമ്പര്‍   ‘ഡെക്ക’ എന്ന പേരിലുള്ള പരിമിതക്കാല സ്പെഷ്യല്‍ എഡിഷനെ മാരുതി പുറത്തിറക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*