മലയാളി നടിയെ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനാല്‍ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

malayali-actressസംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം വാട്ട്സാപ്പിലൂടെ പ്രചരിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ വിഡിയോ ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവത്തിന്‍റെ  സത്യാവസ്ഥ പുറംലോകം അറിഞ്ഞത്. നെടുനാള്‍ വാടെ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയായിരുന്നു അതിഥി. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ലൊക്കേഷനില്‍ നിന്ന് അതിഥിക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിക്കുകയായിരുന്നു. ഇതു പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വിഡിയോയില്‍ പറയുന്നു. ഇതിനിടയില്‍ സംവിധായകന് നടിയോട് പ്രേമാഭ്യര്‍ഥന നടത്തി. ഇത് അതിഥി നിരസിച്ചതോടെ സംവിധായകന്‍ താരത്തോട് മോശമായി പെരുമാറുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. സംവിധായകന്‍റെ  പീഡനം സഹിക്കാനാവാതെ അതിഥി സിനിമയില്‍ നിന്നും പിന്‍വാങ്ങി. സംവിധായകനെതിരെ നടികര്‍ സംഘം, സംവിധായകരുടെ സംഘം എന്നിവര്‍ക്ക് പരാതിയും നല്‍കി. രോഷാകുലനായ ശെല്‍വ അതിഥിയെ വീണ്ടും ഭീക്ഷണിപ്പെടുത്തുകയും നടിയുടെ സിനിമ- പരസ്യ ചിത്രീകരണ ലൊക്കേഷനില്‍ ചെന്ന് ബഹളം വെയ്ക്കുകയും ചെയ്തു. പിന്നീട് നടി പൊലീസിലും പരാതിപ്പെട്ടു. ഈ പ്രശ്നങ്ങള്‍ അതിഥിയുടെ കരിയറിനെ ബാധിച്ചു. പ്രമുഖ സംവിധായകന്‍റെ  സിനിമയില്‍ നിന്നും താരം പുറത്തായി. ഇതിനെ തുടര്‍ന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ‘നാലുമാസമായി ഈ ചിത്രത്തിന്‍റെ  ചിത്രീകരണം തുടങ്ങിയിട്ട്. ആദ്യത്തെ നായകനെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റി മറ്റൊരു നായകനെ തീരുമാനിക്കുകയും അങ്ങനെ ചിത്രീകരണം അയാള്‍ മനഃപൂര്‍വം നീട്ടിവക്കുകയായിരുന്നു. നടി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നടി തമിഴ്നിര്‍മാതാക്കളുടെ സംഘടനക്കും നടികര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. നടികര്‍സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ ആ വഴി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രസിഡന്റ് നാസറിന്‍റെ  മാനേജര്‍ ആദ്യം പറഞ്ഞത്. എന്നിരുന്നാലും മനുഷ്യാവകാശത്തിന്‍റെ  പേരില്‍ ഇതേ കുറിച്ച്‌ അന്വേഷിക്കും എന്ന് സംഘടന വ്യക്തമാക്കി. വിശാല്‍ നേരിട്ട് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ സംവിധായകന്‍ നിഷേധിച്ചു. അതിഥി പച്ചക്കള്ളമാണ് പറയുന്നതെന്നും സത്യാവസ്ഥ ഉടന്‍ പുറത്തുവരുമെന്നും സെല്‍വകണ്ണന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*