Breaking News

ആത്മഹത്യാശ്രമത്തിന് പിന്നിലെ വെളിപ്പെടുത്തലുമായ് മലയാളി നടി ആതിര!

adhitiതമിഴ് ചിത്രമായ നെടുവാള്‍ വാടൈയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ സെല്‍വ കണ്ണന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു വാര്‍ത്ത. സംഭവത്തിന്‍റെ  സത്യാവസ്ഥ വെളിപ്പെടുത്തി ആതിര.  ‘കഴിഞ്ഞ ഒക്ടോബറില്‍ ഷൂട്ടിങ് തുടങ്ങിയ സിനിമയാണ്. ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല. സിനിമയിലെ ഇതെന്‍റെ  ആദ്യ ചിത്രം കൂടിയാണ്. സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ പ്രശ്നങ്ങളാണ്. ആദ്യം സംവിധായകനും ഇതിന്‍റെ  നായകനും തമ്മിലായിരുന്നു പ്രശ്നം. അങ്ങനെ നായകന്‍ സിനിമയില്‍ നിന്നും പുറത്തായി. പിന്നെ പുതിയൊരു നായകനെ തേടി ഷൂട്ടിങ് ഒരുപാട് നാള്‍ നീണ്ടുപോയി. സത്യം പറഞ്ഞാല്‍ ഈ ഒരു വര്‍ഷത്തിനിടെ ആകെ പത്തുദിവസം മാത്രമാണ് ശരിയായി ഷൂട്ടിങ് നടന്നത്. ഇതിനിടെ അഞ്ച് ചിത്രങ്ങളുടെ ഓഫര്‍ വന്നു. അതില്‍ പട്ടധാരി എന്ന സിനിമയില്‍ മാത്രത്തിലാണ് അഭിനയിക്കാന്‍ എനിക്ക്  സാധിച്ചത്. കഴിഞ്ഞ ജൂണിലാണ് എന്‍റെ  പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഷൂട്ടിങിന് അഞ്ചുദിവസം മുമ്പേ എന്നെ അവര്‍ വിളിച്ചു. അയാള്‍ക്ക് എന്നോട് പ്രണയബന്ധം ഉണ്ടായി. എന്നോട് അതുപറയുകയും ചെയ്തു. അച്ഛനേക്കാളും രണ്ടുമൂന്നു വയസ്സുപ്രായവ്യത്യാസമേ അയാള്‍ക്കൊള്ളൂ. ആ ഒരു സ്നേഹമാണ് തനിക്ക് ഉള്ളൂ എന്നും ഞാന്‍ പറഞ്ഞു. ഞാന്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. പിന്നെ അത് കരച്ചിലായി, കാലുപിടിക്കലായി. പിന്നീട് എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. കൈയില്‍ കയറി പിടിച്ച്‌ അടിച്ചു അപ്പോള്‍ ഞാനും തിരിച്ചടിച്ചു. അങ്ങനെ എല്ലാവരും ഓടിക്കൂടി. അതിന് ശേഷം എന്നോട് എന്തോ വൈരാഗ്യമുള്ളതുപോലെയായിരുന്നു പെരുമാറ്റം. നായികാപ്രാധാന്യമുളള ചിത്രമായിരുന്നു. എന്നെ കൊണ്ട് കരാര്‍ ഒക്കെ എഴുതി മേടിച്ചിരുന്നു. അതൊക്കെ ഉപയോഗിച്ച്‌ എന്നെ ഭീഷണപ്പെടുത്തി. ഈ സിനിമയ്ക്ക് അഡ്വാന്‍സ് മേടിച്ചതിനാലും ആദ്യ ചിത്രമായതിനാലും എങ്ങനെയെങ്കിലും ഷൂട്ടിങ് തീര്‍ത്താല്‍ മതിയെന്നായിരുന്നു എന്‍റെ  ചിന്ത. തെങ്കാശിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലായിരുന്നു അടുത്ത ഷൂട്ട്. കരിമ്ബിന്‍ തോട്ടത്തിലെ ഒരു വീട്ടിലായിരുന്നു താമസം. ഇതിനിടെ പട്ടധാരി എന്ന സിനിമയുടെ ഓഡിയോ റിലീസ് ഉണ്ടായിരുന്നു. അതിന് പോകാന്‍ സമ്മതിക്കാതെ റൂമില്‍ പൂട്ടി ഇട്ടു. ഫോണും ഉപയോഗിക്കാന്‍ സമ്മതിച്ചില്ല. ഫാമിലിയില്‍ നിന്ന് ആരും കൂടെ ഇല്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്റിനെ ഇയാള്‍ ഓരോ കാരണം പറഞ്ഞ് വിട്ടു. ഉപദ്രവം സഹിക്കവയ്യാതെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവിടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ആ കേസ് അയാള്‍ തന്നെ ഒതുക്കി തീര്‍ത്തു. നടികര്‍ സംഘത്തിലും നിര്‍മാതാക്കളുടെ സംഘടനയിലും പരാതി നല്‍കി. എന്നാല്‍ സിനിമ റിലീസ് ചെയ്യാതെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഒരു പരസ്യചിത്രീകരണത്തിന്റെ സമയത്ത് 40 പേര്‍ വന്ന് അടിയായി വഴക്കായി. ആ സംഭവത്തിലും പൊലീസ് പരാതി നല്‍കിയിട്ടും ഒരു കാര്യവുമുണ്ടായില്ല. പ്രശ്നങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ തമ്മില്‍ പറഞ്ഞുതീര്‍ക്കു എന്നായിരുന്നു പൊലീസിന്‍റെ  പ്രതികരണം. പിന്നീട് ഈ വിഷയത്തില്‍ നടന്‍ വിശാലിനെ നേരിട്ട് കണ്ട് സംസാരിച്ച്‌ പ്രശ്നങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇത്രയൊക്കെ ആയിട്ടും ആരും എന്നെ സഹായിക്കാന്‍ വന്നില്ല.അങ്ങനെയാണ് ജീവിതം അവസാനിപ്പിക്കണമെന്ന തോന്നല്‍ തുടങ്ങിയത്. കൂട്ടുകാരാണ് എന്‍റെ  ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടെത്തിച്ചത്. രണ്ടുദിവസം ഐസിയുവില്‍ ആയിരുന്നു. പിന്നീട് കൗണ്‍സിലിങിനും മറ്റും ശേഷമാണ് ഒന്നു നോര്‍മല്‍ ആയത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*