തെരുവുനായകള്‍ക്കായി പ്രത്യേക പാര്‍ക്ക്…!

dc-cover-t509hd6ro0ngbleolmjq54erb1-20160726064826-mediസംസ്ഥാനത്തെ തെരുവുനായകളെ പ്രത്യേക നായപാര്‍ക്കുകളിലേക്കു മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി കെടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു. വനം വകുപ്പുമായി ചേര്‍ന്ന് ഇതിനാവശ്യമായ സംവിധാനം ഒരുക്കും. മാലിന്യം ഭക്ഷിക്കുന്നതാണ് തെരുവു നായകള്‍ വര്‍ധിക്കാനുള്ള ഒരു കാരണം. ഈ സാഹചര്യത്തില്‍ 895 പഞ്ചായത്തുകളിലും നഗരസഭകളിലും മാലിന്യസംസ്കരണ നടപടികള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 77 പേര്‍ക്കെതിരേ കേസസെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നു മുതല്‍ തെരുവുനായ നിയന്ത്രണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ നടപടി തുടങ്ങിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*