സൗദിയില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക്!

invest-in-dubai-labour-camps-accommodations-uaeസൗദി അറേബ്യയില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ക്കുമെന്ന് പറഞ്ഞ കമ്പനി അധികൃതര്‍ വാക്കു പാലിച്ചില്ല. ഇതേ തുടര്‍ന്ന് മലയാളികളടക്കമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിത ജീവിതം കൂടുതല്‍ കഷ്ടതയേറിയായി കീര്‍ന്നു. 14 മാസമായി ശമ്ബളമില്ലാതെ ദുരിതത്തിലായ 72 ഇന്ത്യന്‍ തൊഴിലാളികളുടെ ഭാവി ദിനങ്ങളാണ് അനിശിതത്വത്തിലായത്. ദുരിത കഥകള്‍ പുറത്തു വന്നതോടെ ഇനി എന്നാണു ഈ ദുരിത കയത്തില്‍ നിന്നും മോചനം കിട്ടുമെന്ന ആധിയോടെയാണ് തൊഴിലാളികള്‍ ഇവിടെ കഴിയുന്നത്. ദുബായ് ആസ്ഥാനമായുള്ള കമ്പനിയുടെ 72 തൊഴിലാളികളാണ് റിയാദ് എക്സിറ്റ് എട്ടിനടുത്തുള്ള ക്യാംപില്‍ കഴിയുന്നത്. എന്‍ജിനീയര്‍മാര്‍, മെക്കാനിക്കുകള്‍, ടെക്നീഷ്യന്മാര്‍ എന്നിവരടങ്ങുന്ന തൊഴിലാളികളാണ് ഇവിടെ ദുരിതത്തില്‍ കഴിയുന്നത്. കേരളം, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒറീസ, മഹാരാഷ്ട്ര പഞ്ചാബ് തുടങ്ങിയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. റിയാദിലെ കിംഗ് അബ്ദുല്ല സാമ്ബത്തിക നഗരിയിലെ ജോലിക്കായാണ് ദുബായിയില്‍ തൊഴിലാളികളെ ഇവിടേക്ക് എത്തിച്ചിരുന്നത്. മറ്റു പല പ്രോജക്ടുകളും എടുത്തു നടത്തിയിരിന്ന കമ്പനിക്കു അടുത്തിടെ പുതിയ പദ്ധതികളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. സെപ്തംബര്‍ അവസാനത്തോടെ തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ത്തു കൊടുക്കുമെന്ന വാക്കു പാലിക്കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. ഇവരുടെ ദാരുണ അവസ്ഥക്ക് പരിഹാരം കാണാന്‍ റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ദുബായ് കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നുണ്ട്. അതിനിടെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിനു വാടക നല്‍കാത്തതും പ്രശ്നമായിട്ടുണ്ട്. വാടക ലഭിക്കാത്തതിനാല്‍ ഏതു സമയവും ഇവിടെ നിന്നും കെട്ടിട ഉടമ ഇറക്കിവിടുമെന്ന അവസ്ഥയിലാണ്. നേരത്തെ കെട്ടിടമുടമ ഇതിനു മുതിര്‍ന്നെങ്കിലും തൊഴിലാളികളുടെ കണ്ണീരിനു മുന്നില്‍ അവര്‍ പിന്‍വാങ്ങുകയായിരുന്നു. മാത്രമല്ല, ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മാനേജരെ തടഞ്ഞു വെക്കുകയും അവസാനം പോലീസെത്തി മധ്യസ്ഥ ചര്‍ച്ചയില്‍ ശമ്പളം നല്‍കാമെന്ന വ്യവസ്ഥ അംഗീകരിച്ചതിരുന്നെങ്കിലും അതും ഇത് വരെ പാലിക്കാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*