സെക്സ് ടോയ്സ് ഉപയോഗിച്ച യുവാവ് ആശുപത്രിയില്‍….!

sexതെക്കന്‍ ചൈനയില്‍ ഗുവാന്‍ക്സി സുയാങിന്‍റെ  സ്വയംഭരണപ്രദേശത്ത് സംഭവം. സ്വന്തം പുരുഷാവയവത്തില്‍ കുടുങ്ങിയ ഇരുമ്പുവളയം നീക്കം ചെയ്യാന്‍ യുവാവിന് അഗ്നിശമന പ്രവര്‍ത്തകരെ വിളിക്കേണ്ടി വന്നു.സ്വയം ഭോഗത്തിലേര്‍പ്പെടാനുള്ള ലോഹനിര്‍മ്മിതമായ ഏതോ ലൈംഗിക ഉപകരണം ഉപയോഗിയ്ക്കയായിരുന്നു യുവാവ്. എന്നാല്‍ ആവശ്യം കഴിഞ്ഞപ്പോഴേയ്ക്കും യുവാവിന്‍റെ  സ്വകാര്യ ഭാഗം നീരുവന്ന് വീര്‍ത്തതിനാല്‍ ആ വളയം ഊരിയെടുക്കാനാവാത്ത സ്ഥിതിയായി. വിവരം പുറത്താരേയുമറിയിക്കാതെ യുവാവ് രണ്ടു ദിവസം കഴിച്ചു കൂട്ടി. അതിനിടയില്‍ വളയം ഊരിക്കളയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ഒടുവില്‍ അഗ്നിശമന സേനാ കേന്ദ്രത്തില്‍ വിളിച്ചു വിവരം പറഞ്ഞു. സ്വകാര്യഭാഗത്തു കുടുങ്ങിയ ഇരുമ്ബു വളയം വെട്ടി മുറിച്ചെടുക്കാനാവശ്യമായ തയ്യാറെടുപ്പുകളോടെയാണ് അവരെത്തിയത്. എന്നാല്‍ അവരുടെ ഹെവി ഡ്യൂട്ടി കട്ടിംഗ് ഉപകരണങ്ങള്‍ക്ക് വലിപ്പം കൂടുതലായിരുന്നതിനാല്‍ ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ല. ഒടുവില്‍ അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആ വളയം മുറിച്ചു മാറ്റാനായത്. എന്നാല്‍ നീരു കൊണ്ടു വീര്‍ത്ത ജനനേന്ദ്രിയത്തിന്‍റെ  അസ്വസ്ഥതകള്‍ മാറാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി അയാള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*