രണ്ടാം ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തലപ്പത്ത്!

isl2ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു രണ്ടാം ജയം. ഗോഹാട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിലവിലെ റണ്ണേഴ്സ് അപ്പായ ഗോവ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട്ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തരിപ്പണമാക്കി. ഉറുഗ്വയന്‍ താരം എമിലിയാനോഅല്‍ഫാരോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഈ വിരകഥയിലെ നായകന്‍. രണ്ടു ഗോളും ഈ ഉറുഗ്വയന്‍താരത്തിന്റേ ബൂട്ടില്‍ നിന്നും ഗോവന്‍ വലയിലെത്തി. ഇതോടെ ഐഎസ്‌എല്ലില്‍ സ്വന്തം ഗ്രൗണ്ടിലെ തുടക്കം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അതിഗംഭീരമാക്കി. ഇരുപതാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോ ആദ്യ വെടിപൊട്ടിച്ചു. രണ്ടാം പകുതിയുടെ അറുപത്തിരണ്ടാം മിനിറ്റിലാണ് എമിലിയാനോ അല്‍ഫാരോയുടെ രണ്ടാം ഗോള്‍. ഇതിനു മുന്‍പ് നാല് തവണ ഇരുടീമുകളും ഐഎസ്‌എല്ലില്‍ ഏറ്റുമുട്ടിയതില്‍ ഒരിക്കല്‍ പോലും നോര്‍ത്ത്‌ഈസ്റ്റ് യുണൈറ്റഡ് ജയിച്ചിട്ടില്ലെ എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ആദ്യ ആറ് മിനിറ്റിനുള്ളില്‍ മൂന്നു കോര്‍ണറുകള്‍ നേടിക്കൊണ്ട് ഗോവ ആക്രണത്തിന്റെ കൊടുങ്കാറ്റ്‌അഴിച്ചുവിട്ടു. കാത്്സുമി യൂസ, വെല്ലിങ്ടണ്‍ പ്രയോറി എന്നിവരിലൂടെ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റ്ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്ക് വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ സമ്മാനിച്ചു. ഇരുപതാംമിനിറ്റില്‍ ലക്ഷ്മികാന്ത് കട്ടിമണി നോര്‍ത്ത് ഈസ്റ്റിനു ഗോള്‍ താലത്തില്‍ വെച്ചു നല്‍കി. ലൂസിയോനല്‍കിയ മൈനസ് പാസ് സ്വീകരിച്ച കട്ടിമണി പന്ത് തട്ടി ഓടി വന്ന എമിലിയാനോ അല്‍ഫാരോയെമറികടന്നു പാസ് ചെയ്യാന്‍ ശ്രമിച്ചു. ഇത് ഭീമാബദ്ധമായി. അല്‍ഫാരോയുടെ കാലുകളിലേക്കായിരുന്നുപാസ്. ലോട്ടറി അടിച്ചതുപോലെ അല്‍ഫാരോ അനായാസം പന്ത് വലയിലേക്ക് (1-0). അറുപത്തി രണ്ടാം മിനിറ്റില്‍ബോക്സിനു വെളിയില്‍ നിന്നും ഹോളിചരണ്‍ നാസാരി നല്‍കിയ പന്തുമായി കുതിച്ച എമിലിയാനോഅല്‍ഫാരോ ഗോവന്‍ ഗോളി കട്ടിമണിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലലാക്കി (2-0).

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*